ADVERTISEMENT

ഡിജിറ്റലൈസേഷന്‍ സാര്‍വ്വത്രികമായതോടെ ബാങ്കിംഗ്,ഷോപ്പിങ് അടക്കമുള്ള പല കാര്യങ്ങളും മുമ്പില്ലാത്ത വിധം ഇടപാടുകാര്‍ക്ക് എളുപ്പമായി. ഇന്ന് പണം പിന്‍വലിക്കുന്നതിനോ,നിക്ഷേപിക്കുന്നതിനോ,ഫണ്ടുകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനോ, ബില്ലുകള്‍ അടയ്ക്കുന്നതിനോ ഒന്നും ബന്ധപ്പെട്ട ബാങ്കിലോ ഓഫീസിലോ പോയി ക്യൂ നില്‍ക്കേണ്ടതില്ല. സ്വന്തം കമ്പ്യൂട്ടറില്‍ നിന്ന് ഇതെല്ലാം കൃത്യതയോടെ ചെയ്യാനാവും. (ആപ്പ് അധിഷ്ഠിത സേവനങ്ങള്‍ ഒന്നു കൂടി എളുപ്പമാണ്). സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം നടത്തേണ്ട ഇന്റര്‍നെറ്റ് ട്രാന്‍സാക്ഷന്‍ പക്ഷെ കൂടുതല്‍ റിസ്‌കിയാണ്. ഏറ്റവും കൂടുതല്‍ തട്ടിപ്പിനിരയാകുന്ന ഡിജിറ്റല്‍ ഇടമാണിത്. ഇത് കണ്ടറിഞ്ഞ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സുരക്ഷ പരിഷ്‌കരിക്കാറുണ്ട്. പക്ഷെ തട്ടിപ്പുകള്‍ തടയാന്‍ നമ്മളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം.

∙കൃത്യമായ ഇടവേളകളില്‍ പാസ് വേഡ് മാറ്റികൊണ്ടിരിക്കണം. സാമ്പത്തിക തട്ടിപ്പ് തടയാന്‍ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യമാണിത്. നമ്മുടെ ഫോണില്‍ ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസ് വേഡി)നമ്പറുകള്‍ ഒരു കാരണവശാലും കൈമാറരുത്. പാസ് വേഡോ മറ്റ് ബാങ്കിംഗ് വിവരങ്ങളോ ചോദിച്ച് ലഭിക്കുന്ന ഇമെയില്‍,മെസേജുകളോട് പ്രതികരിക്കാതിരിക്കുക. ഒരു ബാങ്കും ധനകാര്യ  സ്ഥാപനവും ഈ ്്‌മെയില്‍ വഴി ഇത് ആവശ്യപ്പെടാറില്ല. പാസ് വേഡ് മാറ്റുമ്പോള്‍ കഴിയുന്നതും എളുപ്പത്തിലുളളത് ഒഴിവാക്കുക. മറന്നു പോകുന്നവരാണെങ്കില്‍ ഇത് രഹസ്യമായി രേഖപ്പെടുത്തി വയ്ക്കുക.

∙കഴിയുന്നതും പൊതു ഇടത്തെ വൈ ഫൈ ഡാറ്റയ്ക്കായി ഉപയോഗിക്കാതിരിക്കുക. ഇത് നുഴഞ്ഞ് കയറ്റക്കാരുടെ പണി എളുപ്പമാക്കും. തന്നെയുമല്ല ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് കമ്പ്യുട്ടറിലേക്ക് മാല്‍വെയര്‍ കടത്തിവിടാനാവും. പിന്നീട് നമ്മുടെ വിവരം ചോരാന്‍ ഇത് ഇടയാകും.

∙ലോഗിന്‍ ഐ ഡി യോ,പാസ് വേഡോ മറ്റ് വിവരങ്ങളോ ഒരിക്കലും പങ്ക് വയ്ക്കരുത്. ബാങ്കുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള ഈ മെയില്‍ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഇപ്പോള്‍ ഏതാണ്ടെല്ലാ ബാങ്കുകളും രണ്ട് ഘട്ട ഒഥന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൃത്യമായി പിന്തുടരുക.

∙സിസ്റ്റത്തില്‍ വളരെ ആധികാരികമായ ആന്റി വൈറസ് സംവിധാനം മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍  ഈ വഴിയും ഡാറ്റ ചോരാം.മേല്‍പറഞ്ഞവ കൂടാതെ അക്കൗണ്ടുകള്‍ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുക. സംശയകരമായതെങ്കിലും നടന്നു എന്ന് തോന്നിയാല്‍ ഉടന്‍ പാസ് വേഡ് മാറ്റുകയും വേണം. കൂടാതെ ഫോണില്‍ വരുന്ന മെസേജ് അലേര്‍ട്ടുകള്‍ നിരീക്ഷിക്കുകയും വേണം. ഇത്രയൊക്കെ ചെയ്താല്‍ തട്ടിപ്പ് പരമാധി ഒഴിവാക്കാം.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com