ADVERTISEMENT

ആധാര്‍ കാര്‍ഡില്‍ നമ്മുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് പോലും തെറ്റായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ തിരുത്തുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുതുക്കിയ ചട്ടം പുറത്തിറക്കി. പേര്, ജനനതീയതി, ലിംഗം എന്നിവ തിരുത്തുന്നതിന് ഇനി ഈ ചട്ടമായിരിക്കും ബാധകമാവുക.

പേര് മാറ്റം എത്ര തവണ?

കാര്‍ഡിലെ ഇംഗ്ലീഷ് പേരിന്റെ സ്‌പെല്ലിംഗ് പലപ്പോഴും തെറ്റിച്ചായിരിക്കും ചേര്‍ത്തിട്ടുണ്ടാവുക. ഇതടക്കമുള്ള പേരിലെ എല്ലാത്തരം മാറ്റങ്ങള്‍ക്കും യു എ ഡി എ ഐ പരിധി പ്രഖ്യാപിച്ചു. ഇനി പേരിലെ പിശക് മാറ്റം പരമാവധി രണ്ട് തവണ മാത്രം.

ജനനതീയതി

ജനനതീയതി ഒരു പ്രാവശ്യമേ തിരുത്താവു. എന്നു മാത്രമല്ല തിരുത്തുമ്പോള്‍ റിക്കോഡ് ചെയ്യപ്പെട്ടിട്ടുള്ള തീയതിയില്‍ പറഞ്ഞിരിക്കുന്ന വര്‍ഷത്തില്‍  നിന്ന് പരമാവധി മൂന്ന് വര്‍ഷം മുന്നിലേക്കോ പിന്നിലേക്കോ മാറാം.അതില്‍ കൂടുതല്‍ അനുവദിക്കില്ല. അതായത് 1975  ആണ് കാര്‍ഡിലെ ജനനവര്‍ഷമെങ്കില്‍ തിരുത്തുമ്പോള്‍ ഇത് 1972-1978 ന് അകത്തായിരിക്കണം. ആധാറില്‍ എന്‍ റോള്‍ ചെയ്യുന്ന സമയത്ത് ജനനത്തീയതി കാണിക്കുന്ന തെളിവ് സമര്‍പ്പിച്ചിരുന്നു എങ്കില്‍ 'വേരിഫൈഡ്' എന്ന് രേഖപ്പെടുത്തിയിരിക്കും. രേഖ സമര്‍പ്പിച്ചിട്ടില്ലാത്തവരുടെ കാര്യത്തില്‍ ഡിക്ലയേര്‍ഡ്/ അപ്രോക്‌സിമേറ്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുക. ഇത്തരക്കാര്‍ തിരുത്തലിന് പുതിയ തെളിവ് ഹാജരാക്കണം. ഇങ്ങനെ രേഖകള്‍ ഹാജരാക്കുന്നതോടെ ഡിക്ലയേര്‍ഡ്/അപ്രോക്‌സിമേറ്റ് സ്റ്റാറ്റസില്‍ നിന്ന് വേരിഫൈഡിലേക്ക് മാറും.

തിരുത്ത് പരിധി വിട്ടാല്‍

ലിംഗമാറ്റവും ഒരു തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇനി അനുവദിപ്പെട്ട പരിധിയ്ക്കപ്പുറവും തിരുത്തേണ്ടി വരുന്നവര്‍ക്ക് മറ്റൊരു നീണ്ട നടപടിക്രമത്തിന് വിധേയമാകേണ്ടി വരും. മുമ്പ് പറഞ്ഞ തിരുത്ത് ഏതെങ്കിലും ആധാര്‍ കേന്ദ്രത്തില്‍ നടക്കുമെങ്കിലും പരിധിക്ക് മുകളില്‍ വരുന്നവയ്ക്ക് ആധാര്‍ റീജിയണല്‍ ഓഫീസുകളെ സമീപിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com