ADVERTISEMENT

അധിക നികുതിപിരിവെന്ന പഴിയ്ക്ക് പരിഹാരമായി കേന്ദ്രധനമന്ത്രാലയം പ്രത്യക്ഷ-പരോക്ഷ നികുതി നിരക്കുകളില്‍ പൊതുജനങ്ങളുടേയും വ്യവസായ ലോകത്തിന്റേയും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. അടുത്ത ബജറ്റ് അവതരിപ്പിക്കാന്‍ രണ്ട് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് വ്യവസായികളില്‍ നിന്നും തൊഴിലാളി സംഘടനകളില്‍ നിന്നുമെല്ലാം നികുതി സബന്ധിച്ച അഭിപ്രായം തേടുന്നത്. തന്റെ ആദ്യബജറ്റ് അവതരിപ്പിച്ച് ഒരു മാസം പിന്നിടുന്നതിന്  മുമ്പ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക ഉത്തേജനത്തിന്റെ ഭാഗമായി വലിയ തിരുത്തലുകള്‍ വരുത്തിയിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രാലയത്തിന്റെ പുതിയ ചുവടുവയ്പ്പ്. മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന്റേതാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുളള സര്‍ക്കുലര്‍. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ആദായ നികുതി നിരക്ക,് കൂടാതെ എക്‌സൈസ്-കസ്റ്റം ഡ്യൂട്ടി നിരക്കുകള്‍ ഇവ സംബന്ധിച്ച് നിര്‍ദേശങ്ങളാണ് ക്ഷണിച്ചിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ വ്യക്തികളുടെ ആദായ നികുതിയില്‍ വന്‍ ഇളവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കാര്യമായ മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പുതിയ ബജറ്റില്‍ ഇതു സംബന്ധിച്ച് അനുകൂലമായ പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. സാമ്പത്തിക തളര്‍ച്ചയുടെ നാളുകളില്‍ പ്രത്യേകിച്ചും. ആദായ നികുതി നിരക്കില്‍ കുറവ് വരുത്തിയാല്‍ ആ പണം വ്യക്തികളുടെ വാങ്ങല്‍ ശേഷി കുട്ടുമെന്നും അങ്ങനെ സമ്പദ് വ്യവസ്ഥ കൂടുതല്‍ ചാലകമാകുമെന്നുമാണ് ഇതിന് അനുകൂലമായ വശം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com