ശമ്പളവും ജി എസ് ടിയുടെ പരിധിയില്‍ വരുമോ?

Mail This Article
×
രാജ്യത്തെ മെട്രോ നഗരങ്ങളില്‍ കേന്ദ്ര ഓഫീസുകളുള്ള ചില പ്രമുഖ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് കിട്ടിയത് ആഴ്ചകള്‍ക്ക് മുമ്പാണ്. കേന്ദ്ര ഓഫീസിലെ സി ഇ ഒ(ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍) സി എഫ് ഒ ( ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) അടക്കമുള്ള ഉദ്യോഗസ്ഥരുടെ ശമ്പളം ജിഎസ്ടി പരിധിയില്‍ വരുമോ എന്നുള്ള തരത്തിലായിരുന്നു നികുതി വകുപ്പിന്റെ അന്വേഷണം. ഇതോടെ ശമ്പളവും ജി എസ് ടി യിലേക്കോ എന്ന തരത്തില്‍ വാര്‍ത്തയായി.
ഇതിനാണ് ഇപ്പോള്‍ സി ബി ഇ സി (സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് )വിശദീകരണം നല്‍കിയത്. സ്ഥാപനത്തിനാകെയുള്ള എച്ച് ആര്‍ പോലുള്ള ഡിപ്പാര്‍ട്ടുമെന്റകളുടെ പ്രവര്‍ത്തനം ജി എസ് ടിയുടെ പിരിധിയില്‍ വരില്ലെന്ന് അധികൃതര്‍ വിശദീകരണം നല്‍കി. 'ജി എസ് ടി എന്നാല്‍ ശമ്പളത്തിന് നികുതി ചുമത്തുവാന്‍ വേണ്ടിയുള്ളതല്ല.'-വിശദീകരണത്തില്‍ പറയുന്നു.
ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാരുടെ ശമ്പളമുള്‍പ്പെടെയുള്ള കോമണ്‍ ചെലവുകള്‍ ബ്രാഞ്ച് ഓഫീസുകളിലേക്ക് മാറ്റാറുണ്ടോ എന്നായിരുന്നു വലിയ ബാങ്കുകളോടും കമ്പനികളോടും അധികൃതര്‍ ആരാഞ്ഞത്. കേന്ദ്ര ഓഫീസില്‍ നിന്ന് ബ്രാഞ്ചുകളിലേക്ക് ഇത്തരത്തിലുള്ള പൊതു ചെലവുകള്‍ മാറ്റണമെന്നും ഇതിനെ സപ്ലൈയുടെ ഭാഗമായി കാണണമെന്നുമാണ് നികുതി വകുപ്പ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഇത് സപ്ലൈ ആയി കാണുന്നതോടെ ഇതിന്റെ ചെലവിലേക്ക് 10 ശതമാനം കൂട്ടിചേര്‍ക്കണമെന്നും ആകെ തുകയ്ക്ക് 18 ശതമാനം ജി എസ് ടി ഇടാക്കണമെന്നുമാണ് വ്യവസ്ഥ.
വ്യാപകമായ പ്രതിഷേധവും ഏറെ കാലം നീണ്ട് നിന്നേക്കാവുന്ന കോടതി നടപടികളും പ്രതീക്ഷിച്ചാവാം ശമ്പളത്തെ തത്കാലം ജിഎസ്ടി യില്‍ നിന്ന് മാറ്റി നിര്‍ത്തികൊണ്ടുള്ള വകുപ്പിന്റെ വിശദീകരണം വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.