ADVERTISEMENT
വ്യക്തിയുടെ നിര്‍ണായകമായ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ആദായ നികുതി വകുപ്പ് നല്‍കുന്ന പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ പാന്‍ അത്യാവശ്യമാണ്.
താഴെ പറയുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ ഇല്ലാതെ പറ്റില്ല. പാന്‍ കാര്‍ഡ് ഇനിയും എടുത്തിട്ടില്ലാത്തവര്‍ ഇത്തരം ഇടപാടുകള്‍ നടത്തുമ്പോള്‍ ഫോം 60 ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്.
1. ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാതെ നിത്യജീവിതം സാധ്യമാകാത്ത അവസ്ഥയാണിപ്പോള്‍. ബാങ്കില്‍ അക്കൗണ്ടുകള്‍ തുറക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
2. ഏത് തരത്തിലുള്ള വാഹനം വാങ്ങണമെങ്കിലും വില്‍ക്കണമെങ്കിലും കാര്‍ഡ് നിര്‍ബന്ധമാണ്.
3. ഒറ്റത്തവണ 50,000 രൂപയില്‍ അധികമുള്ള ഹോട്ടല്‍ ബില്ലുകള്‍ക്ക് കാര്‍ഡ് വേണം.
4. ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന്.
5. ഏതെങ്കിലും ബാങ്കില്‍ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നുവെങ്കില്‍ ബാങ്ക് പാന്‍ ആവശ്യപ്പെടും.
6. ഒരു സാമ്പത്തിക വര്‍ഷം 5 ലക്ഷത്തില്‍ കൂടുതല്‍ സ്ഥിര നിക്ഷേപം നടത്തണമെങ്കിലും പാന്‍ വേണം.
7. മ്യൂച്ചല്‍ ഫണ്ടുകള്‍,കടപ്പത്രങ്ങള്‍,ബോണ്ടുകള്‍ തുടങ്ങിയവ പോലുള്ള സാമ്പത്തിക ഇന്‍സ്ട്രുമെന്റ് ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്.
8. വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അടക്കേണ്ടി വരുന്ന 50,000 ത്തിന് മുകളിലുള്ള തുക പാനിന്റെ പരിധിയില്‍ വരും. ഇതേ ആവശ്യത്തിലേക്ക് ഒറ്റത്തവണ വിദേശ കറന്‍സി വാങ്ങാന്‍ ഇതേ തുക ചെലവാക്കിയാലും പാന്‍ നിര്‍ബന്ധം.
9. ലൈഫ് ഇന്‍ഷൂറസ് പ്രീമിയം എന്ന നിലയില്‍ ഒരു സാമ്പത്തിക വര്‍ഷം 50,000ത്തില്‍ കൂടുതല്‍ അടവ് വരുന്ന ഘട്ടത്തിലും പാന്‍ വേണ്ടി വരും.
10.10 ലക്ഷത്തിലധികം വില വരുന്ന വസ്തുക്കളുടെ വാങ്ങല്‍ അഥവാ വില്‍പന.
11 ബാങ്ക്  ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതിന്.
12.ഒറ്റത്തവണ രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍  ഇടപാട് നടക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും കൈമാറ്റം.
പാന്‍ കാര്‍ഡ് നിലവിലിലെന്നും വരുമാന പരിധിയില്‍ താഴെയാണെന്നും കാണിച്ചുകൊണ്ട് ഫോം 60 സത്യവാങ്മൂലം നല്‍കിയും മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നിറവേറ്റാനാവുമെങ്കിലും ഇത് പലപ്പോഴും പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പാന്‍ കാര്‍ഡ് എടുത്തിട്ടുള്ള ആധാര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പാനിന് പകരം ആധാര്‍ നമ്പര്‍ നല്‍കിയും ഇടപാട് നടത്താം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com