ADVERTISEMENT

ഭൂമി,താമസത്തിനുപയോഗിക്കാത്ത മറ്റാവശ്യങ്ങൾക്കുള്ള കെട്ടിടം, ഓഹരി, ഡിബഞ്ചർ, ബോണ്ട്, തുടങ്ങിയ ദീർഘകാല മൂലധന ആസ്തികൾ വിറ്റു കിട്ടുന്ന ലാഭം ആദായനികുതിയിൽനിന്നും ഒഴിവാക്കാൻ  ആ തുക ഉപയോഗിച്ച് പുതിയ വീട് വാങ്ങുകയോ പണിയുകയോ ചെയ്താൽ മതി. ഇവിടെ  ചില  നിബന്ധനകൾ കർശനമായി പാലിക്കേണ്ടതുണ്ട്.  ഇവിടെ നിങ്ങൾ അറിയേണ്ട വസ്തുതകൾ ഇവയാണ്.

∙വീടു വിറ്റ തുകയ്ക്ക് ആണ്  വീടു വാങ്ങുന്നതെങ്കിൽ  ലഭിക്കുന്ന ലാഭം മാത്രം വീടിനായി നിക്ഷേപിച്ചാൽ ആദായനികുതിയിൽ നിന്നും ഒഴിവാകാം 

∙വീടല്ലാത്ത വാണിജ്യാവശ്യത്തിനും മറ്റുമുള്ള ആസ്തി ആണെങ്കിൽ  വിറ്റുകിട്ടുന്ന  തുക മുഴുവൻ  പുതിയ വീടിനായി നിക്ഷേപിക്കണം

∙വിറ്റവിലയുടെ ഒരു ഭാഗം മാത്രമാണ് നിക്ഷേപിക്കുന്നതെങ്കിൽ ആനുപാതികമായി മാത്രമേ ഇളവ് ലഭിക്കൂ

∙ആസ്തി വിറ്റ തീയതിക്കു മുൻപുള്ള ഒരു വർഷത്തിനകം, അല്ലെങ്കിൽ  വിറ്റ തീയതിക്കു  രണ്ടു വർഷത്തിനകം  പുതിയവീട് വാങ്ങിയിരിക്കണം

∙വീട്  പണിയിക്കുകയാണെങ്കിൽ മൂന്നു വർഷത്തിനകം പണിതിരിക്കണം.

∙നിലവിൽ ഒരു വീടുള്ള വ്യക്തിക്ക് ഒരു വീടു കൂടി വാങ്ങാം. ഒന്നിലധികം വീടുള്ള വ്യക്തികൾക്ക് ഈ ഇളവിന് അർഹതയില്ല.

∙നികുതിദായകന്റെ പേരിലായിരിക്കണം പുതിയവീട് 

∙ആസ്തി വിറ്റ  സാമ്പത്തിക വർഷത്തെ  ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട തീയതിക്കുമുൻപ് വീടു വാങ്ങുകയോ പണിയുകയോ ചെയ്യണം. അതിനു കഴിയില്ലെങ്കിൽ തുക പൊതുമേഖല, ബാങ്കിന്റെ ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീമിൽ നിക്ഷേപിച്ചിട്ട് ഈ അക്കൗണ്ടിൽനിന്നു പിൻവലിച്ചു മാത്രമേ പുതിയ വീടിനായി  ചെലവഴിക്കാവൂ.

പ്രധാന നിബന്ധന

ഇങ്ങനെ  വാങ്ങിയ അല്ലെങ്കിൽ പണിത വീട്,  മൂന്നു വർഷം പൂർത്തിയായാകാതെ  വിൽക്കുവാൻ പാടില്ല. അതുപോലെ രണ്ടുവർഷത്തിനകം മറ്റൊരു വീടു  വാങ്ങുവാനും പാടില്ല.

(ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com