ADVERTISEMENT
ഈ വര്‍ഷം ആദായ നികുതി റീഫണ്ട്‌ നല്‍കുന്നത്‌ വര്‍ധിച്ചു. ആദായ നികുതി വകുപ്പ്‌ ഈ വര്‍ഷം ഇതുവരെ മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച്‌ 22 ശതമാനം കൂടുതല്‍ റീഫണ്ട്‌ നികുതി ദായകര്‍ക്ക്‌ നല്‍കി.
2019-20 ലെ ഇതുവരെയുള്ള ആദായ നികുതി റീഫണ്ട്‌ 1.46 ലക്ഷം കോടി രൂപയാണ്‌. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 1.19 ലക്ഷം കോടി രൂപയുടെ റീഫണ്ടാണ്‌ നല്‍കിയത്‌.
കൃത്യമായും സുരക്ഷിതമായും വേഗത്തിലും റീഫണ്ട്‌ ലഭിക്കുന്നുണ്ട്‌ എന്ന്‌ ഉറപ്പ്‌ വരുത്താനായി ആദായനികുതി വകുപ്പ്‌ നികുതി ദായകന്റെ അക്കൗണ്ടില്‍ തുക നേരിട്ട്‌ ക്രഡിറ്റ്‌ ചെയ്യുകയാണ്‌ ഇപ്പോള്‍. മുമ്പ്‌ റീഫണ്ട്‌ ചെക്‌ മുഖേന ലഭ്യമാക്കിയിരുന്നു എന്നാല്‍ ഇപ്പോള്‍ ഇത്‌ അക്കൗണ്ട്‌ വഴി മാത്രമെ ലഭ്യമാക്കു. ഇതിനായി നികുതി ദായകര്‍ അവരുടെ ബാങ്ക്‌ അക്കൗണ്ട്‌ പാനുമായി ബന്ധിപ്പിച്ചിരിക്കണം.
നവംബര്‍ അവസാനം വരെ റീഫണ്ട്‌ ലഭിച്ച നികുതി ദായകരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന ഉണ്ടായി. 2.10 കോടി നികുതി ദായകര്‍ക്ക്‌ ഇതിനോടകം റീഫണ്ട്‌ ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷം 30 ദിവസത്തിനുള്ളില്‍ 43 ലക്ഷത്തിലേറെ റീഫണ്ട്‌ ആദായ നികുതി വകുപ്പ്‌ ഇഷ്യു ചെയ്‌തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com