ADVERTISEMENT

പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് 'ആക്‌സിസ് റിട്ടയര്‍മെന്റ് സേവിംഗ്‌സ് ഫണ്ട് ' എന്ന ഫണ്ട് പുറത്തിറക്കി. ഫണ്ടിന്റെ ഇഷ്യു ഡിസംബര്‍ 13-ന് അവസാനിക്കും. അഞ്ചുവര്‍ഷമോ റിട്ടയര്‍മെന്റോ ഏതാണോ ആദ്യം വരുന്നത് അത്രയും കാലം ഫണ്ടിന് ലോക്ക് ഇന്‍ പീരിയഡ് ഉണ്ട്. വര്‍ധിച്ചുവരുന്ന റിട്ടയര്‍മെന്റ് ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ആക്‌സിസ് റിട്ടയര്‍മെന്റ് സേവിംഗ്‌സ് ഫണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ആക്‌സിസ് എഎംസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേശ് കുമാര്‍ നിഗം പറഞ്ഞു

വിവിധ റിസ്‌ക് ശേഷിയിലുള്ളവര്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപപദ്ധതികളാണ് ഫണ്ട് മുന്നോട്ടു വച്ചിട്ടുള്ളത്. ഓഹരിയില്‍ 65-80 ശതമാനം നിക്ഷേപിക്കുന്ന അഗ്രസീവ് പ്ലാന്‍, ഓഹരി നിക്ഷേപം 65-100 ശതമാനം വരെ നടത്തുന്ന ഡൈനാമിക് പ്ലാന്‍, ഡെറ്റ് നിക്ഷേപം 40-80 ശതമാനം വരെയുള്ള കണ്‍സര്‍വേറ്റീവ് പ്ലാന്‍  എന്നീ നിക്ഷേപ പദ്ധതികളാണ് ലഭ്യമാക്കിയിട്ടുള്ളത്. എസ്‌ഐപി രീതിയിലും ഫണ്ടില്‍ നിക്ഷേപം നടത്താം.ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള ഈ നിക്ഷേപം മുടങ്ങാതിരിക്കാന്‍ ഐപ്ലസ് എസ്‌ഐപി ഇന്‍ഷുറന്‍സ് കവറേജ് സൗജന്യമായി ഇതോടൊപ്പം നിക്ഷേപകന് ലഭ്യമാക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാണ്ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com