ADVERTISEMENT

ഇനിയും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരാണോ നിങ്ങള്‍? നിങ്ങളുടെ വാര്‍ഷിക വരുമാനം അഞ്ച്‌ലക്ഷം വരെയാണോ? ഡിസംബര്‍ 31 ന് മുമ്പ് റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ 5,000 രൂപ പിഴയില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാം. 2020 ജനുവരി ഒന്നുമുതൽ പിഴ 10000 ആകും. ബാങ്ക്് ലോണ്‍ അടക്കമുള്ള പല കാര്യങ്ങള്‍ക്കും മൂന്ന് വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ആവശ്യമായി വരുമെന്നതിനാല്‍ ഡിസംബര്‍ 31 ന് മുമ്പ് ഇത് ചെയ്യുന്നതാണ് ബുദ്ധി.

വൈകിയ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ 2020 മാര്‍ച്ച് വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ച്ച് വരെ നീണ്ടാല്‍ 10,000 പിഴയൊടുക്കി മാത്രമെ റിട്ടേണ്‍ നല്‍കാനാവു. ഈ 31 നകം റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ 1000 രൂപ പിഴയില്‍ കാര്യങ്ങള്‍ അവസാനിക്കും.

പിഴയെങ്ങിനെ

2018-19 അസസ്‌മെന്റ് വര്‍ഷത്തെ ഐ ടി ആര്‍ ഫയല്‍ ചെയ്യാനുള്ള അന്തിമ തീയതി ജൂലായ് 31 ആയിരുന്നു. ഇത് പിന്നീട് ആഗ്‌സത് 31 ആക്കി ദീര്‍ഘിപ്പിച്ചു. അതിന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവരെയെല്ലാം 'വൈകിയ' വരുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ചട്ടമനുസരിച്ച് ഈ 31 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ 5000 രൂപ പിഴയുണ്ട്.  ഇനി ഇത് ഡിസംബര്‍ 31 കഴിഞ്ഞാല്‍ കഥ മാറി. പിഴ 10000 ആകും.

പുതിയ പരിഷ്‌കാരം

അസസ്‌മെ്ന്റ് വര്‍ഷം 2017-18 വരെ വൈകിയുള്ള ഫയലിംഗിന് പിഴയില്ലായിരുന്നു.2017 ലെ ബജറ്റിലാണ് ഇങ്ങനെ ഒന്നുള്‍പ്പെടുത്തിയത്.അതനുസരിച്ച് 2018-19 അസസ്‌മെന്റ് വര്‍ഷത്തെ ഫയലിംഗ് മുതല്‍ ഇത് നിലവില്‍ വന്നു. 

ഇന്‍കം ടാക്‌സ് ആക്ടിന്റെ പുതുക്കിയ ചട്ടത്തിലെ സെക്ഷന്‍ 234എഫ് അനുസരിച്ച് ഡിസംബര്‍ 31 ന് മുമ്പാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍ 5,000 രൂപ പിഴയൊടുക്കണം. ജനുവരി ഒന്നിന് ശേഷമാണെങ്കില്‍ ഇത് 10,000 മാകും. എന്നാല്‍ വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയുള്ളവരാണെങ്കില്‍ ഡിസംബര്‍ 31 വരെയുള്ള ഫൈന്‍ 1000 രൂപയില്‍ കൂടാന്‍ പാടില്ലെന്നും ചട്ടമുണ്ട്.

പല ആനുകൂല്യങ്ങളും നഷ്ടമാകും

വൈകിയവര്‍ക്ക് ചാപ്റ്റര്‍ VI A അനുസരിച്ചുള്ള വരുമാനത്തിന് ആദായ നികുതി ഒഴിവുണ്ടാവില്ല. പല ആനുകൂല്യങ്ങളും ഇവരുടെ കാര്യത്തിലുണ്ടാവില്ല. നികുതി കുടിശികയുണ്ടെങ്കില്‍ ഒരു ശതമാനം പലിശയും ഈടാക്കും. കൃത്യസമയത്ത് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് നിലവില്‍ വകുപ്പ് മെയില്‍ വഴി അറിയിപ്പ് നല്‍കാറുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com