ADVERTISEMENT

ഈ വര്‍ഷം ആദായ നികുതി ലാഭിക്കാനുള്ള എളുപ്പവഴികള്‍-8

വരുമാനമുണ്ടാക്കുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും ആദായ നികുതി നല്‍കണം. വ്യക്തികളും സ്ഥാപനങ്ങളും എന്നു പറയുമ്പോള്‍ അതില്‍ പൗരന്മാര്‍, അവിഭക്ത ഹിന്ദു കുടുംബങ്ങൾ, സ്ഥാപനങ്ങള്‍, കമ്പനികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.  

ഓരോ പൗരന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ആദായ നികുതി നല്‍കുക എന്നത്. മൂന്നുരീതിയിലാണ് ഗവണ്‍മെന്റിന് ആദായ നികുതി ലഭിക്കുന്നത്. സ്വമേധയാ പൗരന്മാരും സ്ഥാപനങ്ങളും ബാങ്കുകളില്‍ നേരിട്ട് അടയ്ക്കുന്ന ആദായ നികുതി. വരുമാനം ഉണ്ടാകുമ്പോള്‍ അതിന്റെ ഉറവിടത്തില്‍ തന്നെ വരുമാനത്തില്‍ നിന്ന് കഴിച്ച് ഗവണ്‍മെന്റിലേക്ക് നിര്‍ബന്ധമായും അടയ്ക്കുന്ന ആദായ നികുതി(ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ്- റ്റി.ഡി.എസ്). വരുമാനത്തിന്റെ ഉറവിടത്തില്‍വെച്ച് തന്നെ ഗവണ്‍മെന്റിലേക്ക് അടയ്ക്കുന്ന നികുതി(ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ്-റ്റി.സി.എസ്) എന്നിങ്ങനെ മൂന്നുരീതിയിലാണ് ആദായ നികുതി ഗവണ്‍മെന്റിന് ലഭിക്കുന്നത്.

ഓരോ വര്‍ഷവും പാര്‍ലമെന്റ് പാസാക്കുന്ന ഫിനാന്‍സ് ആക്ടില്‍ പറയുന്ന നിരക്കിലാണ് ആദായ നികുതി അടയ്‌ക്കേണ്ടത്. ഓരോരുത്തരും വരുമാനത്തെ അടിസ്ഥാനമാക്കി എത്ര തുക നികുതി അടയ്ക്കണം എന്ന് സ്വമേധയാ www.incometaxindia.gov.in എന്ന വെബ്‌സൈറ്റിലെ കാല്‍ക്കുലേറ്റര്‍ നോക്കി മനസിലാക്കാവുന്നതാണ്.

നികുതി എന്തിനെല്ലാം

രാജ്യത്തെ ഓരോ പൗരനും ഉണ്ടാക്കുന്ന വരുമാനത്തിന്മേല്‍ കേന്ദ്ര ഗവണ്‍മെന്റ് ചുമത്തുന്ന നികുതിയാണ് ആദായ നികുതി. പൗരന്മാര്‍ ജോലിയിലൂടെയോ തൊഴിലിലൂടെയോ ബിസിനസിലൂടെയോ കൃഷിയിലൂടെയോ പ്രൊഫഷനിലൂടെയോ ഉണ്ടാക്കുന്ന ആദായത്തിന്മേല്‍ നല്‍കേണ്ട നികുതിയാണിത്. എന്നാല്‍ എല്ലാ വരുമാനത്തിനും നികുതി നല്‍കേണ്ടതില്ല. ചിലതരത്തിലുള്ള വരുമാനങ്ങള്‍ ആദായ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ആദായ നികുതിയുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും 1961ലെ ഇന്‍കംടാക്‌സ് ആക്ട് അനുസരിച്ചാണ് രൂപംകൊടുത്തിരിക്കുന്നത്.

ഒരു ശമ്പള വരുമാനക്കാരനെ സംബന്ധിച്ച് തൊഴിലുടമയില്‍ നിന്ന് അയാള്‍ക്ക് പണമായോ വസ്തുക്കളായോ ആനുകൂല്യമായോ സൗകര്യങ്ങളായോ ലഭിക്കുന്നതെന്തും വരുമാനമായി കണക്കാക്കും. ഒരു ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം അയാളുടെ അറ്റാദായമാണ് വരുമാനമായി കണക്കാക്കുക. നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ, ലാഭവീതം, കമ്മീഷന്‍ തുടങ്ങിയവയും വരുമാനമായി കണക്കാക്കും. കെട്ടിടം, വീട്, സ്വര്‍ണം മുതലായ മൂലധന ആസ്തികളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്നതും വരുമാനമാണ്.

ചില വരുമാനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദായ നികുതി നിയമത്തില്‍ പ്രത്യേകം ഒഴിവാക്കിയിട്ടില്ലാത്ത എല്ലാ വരുമാനവും നികുതിക്ക് വിധേയമാണ്. കൃഷിയില്‍ നിന്നുള്ള വരുമാനം നികുതിക്ക് വിധേയമല്ല. എന്നാല്‍ കാര്‍ഷികേതര വരുമാനവും നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നികുതി നിരക്ക് കണക്കാക്കുന്നതില്‍ കാര്‍ഷിക വരുമാനം കൂടി കണക്കാക്കും. മൃഗസംരക്ഷണത്തിൽ നിന്നുള്ള വരുമാനം നികുതിക്ക് വിധേയമല്ല. ലോട്ടറി അടിച്ചാലോ മല്‍സരങ്ങളില്‍ നിന്ന് സമ്മാനം ലഭിച്ചാലോ തുകയുടെ 30 ശതമാനം നികുതി നല്‍കണം.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. സംശയങ്ങള്‍ ഇ മെയ്ല്‍ ചെയ്യാം. jayakumarkk8@gmail.com)   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com