ADVERTISEMENT

പാന്‍ ( പെര്‍മെനന്റ്‌ അക്കൗണ്ട്‌ നമ്പര്‍ ) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. പുതിയ സമയ പരിധി 2020 മാര്‍ച്ച്‌ 31 വരെയാണ്‌. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2019 ഡിസംബര്‍ 31ല്‍ നിന്നും 2020 മാര്‍ച്ച്‌ 31ലേക്ക്‌ നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ട്‌ ടാക്‌സസ്‌ അറിയിച്ചു.

പാനും ആധാറും ലഭ്യമായിട്ടുള്ള എല്ലാ വ്യക്തികളും ഇവ തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം എന്നാണ്‌ ധനമന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നത്‌. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പാന്‍ ആധാറുമായി ലിങ്ക്‌ ചെയ്‌തിട്ടില്ല എങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. പാന്‍-ആധാര്‍ ലിങ്കിങ്‌ വിജയകരമാകുന്നതിന്‌ പാനിലെയും ആധാര്‍ കാര്‍ഡിലെയും പേര്‌, ജനന തീയതി പോലുള്ള വിവരങ്ങള്‍ സമാനമായിരിക്കണം.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഐടിആര്‍ ഫോമില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ ആധാര്‍ ഒടിപി ഉപയോഗിച്ചുള്ള ഐടിആറിന്റെ ഇ- വെരിഫിക്കേഷന്‍ സാധ്യമാവില്ല.
ഇൻകം ടാക്‌സ്‌ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പാന്‍-ആധാര്‍ ലിങ്കിങ്‌ സ്റ്റാറ്റസ്‌ നിങ്ങള്‍ക്ക്‌ പരിശോധിക്കാന്‍ കഴിയും. പാന്‍-ആധാറുമായി ഇതുവരെ ലിങ്ക്‌ ചെയ്‌തിട്ടില്ല എങ്കില്‍ എസ്‌എംഎസ്‌ വഴിയും ഇൻകം ടാക്‌സ്‌ ഇന്ത്യയുടെ വെബ്‌സൈറ്റ്‌ വഴിയും ലിങ്ക്‌ ചെയ്യാം

പാന്‍-ആധാര്‍ ലിങ്കിങ്‌ സ്റ്റാറ്റസ്‌ പരിശോധിക്കുന്നതിന്‌ ഇൻകം ടാക്‌സ്‌ ഇന്ത്യയുടെ വെബസൈറ്റ്‌ സന്ദര്‍ശിക്കുക

∙ സൈറ്റിൽ link aadhaar എന്നതില്‍ ക്ലിക്‌ ചെയ്യുക

∙ click here എന്നതില്‍ ക്ലിക്‌ ചെയ്യുക

∙ പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കുക

∙ പുതിയ വെബ്‌പേജില്‍ പാന്‍ ആധാര്‍ നമ്പറുകള്‍ നല്‍കുക

∙ വിവരങ്ങള്‍ എല്ലാം നല്‍കിയതിന്‌ ശേഷം view Link aadhar status എന്നതില്‍ ക്ലിക്‌ ചെയ്യുക

∙ നിങ്ങളുടെ പാന്‍ ആധാറുമായി നിലവില്‍ ലിങ്ക്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ആധാര്‍ നമ്പറിന്റെ അവസാന 4 അക്കങ്ങളോടു കൂടി പാന്‍ ആധാറുമായി ലിങ്ക്‌ ചെയ്‌തിട്ടുണ്ടെന്നതിന്റെ സ്ഥിരീകരണ സന്ദേശം ലഭ്യമാക്കും. ഇതുവരെ പാന്‍ ആധാറുമായി ലിങ്ക്‌ ചെയ്‌്തിട്ടില്ല എങ്കില്‍ എസ്‌എംഎസ്‌, ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ അതിനായി സ്വീകരിക്കാം.

എസ്‌എംഎസ്‌ വഴി പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്‌

∙പാന്‍ ആധാറുമായി എസ്‌എംഎസ്‌ വഴി ലിങ്ക്‌ ചെയ്യുന്നതിന്‌ , രണ്ട്‌ ഡോക്യുമെന്റുകളും ഒരേ പേരിലാണ്‌ രജിസ്‌ട്രര്‍ ചെയ്‌തിരിക്കുന്നതെന്ന്‌
ആദ്യം ഉറപ്പു വരുത്തണം. രജിസ്‌ട്രര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറും സമാനമായിരിക്കണം.

∙ രജിസ്‌ട്രര്‍ ചെയ്‌ത മൊബൈല്‍ നമ്പറില്‍ നിന്നും
UIDPAN<12 Digit Aadhaar Number><10 Digit PAN> എന്ന ഫോര്‍മാറ്റില്‍ 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക്‌ എസ്‌എംഎസ്‌ അയക്കുക.

∙ എസ്‌എംഎസ്‌ അയച്ചതിന്‌ ശേഷം, പാന്‍ ആധാര്‍ ലിങ്കിങ്‌ വിജയകരമായി പൂര്‍ത്തിയായി കഴിയുമ്പോള്‍ നിങ്ങള്‍ക്ക്‌ അറിയിപ്പ്‌ ലഭിക്കും.

.
ഓണ്‍ലൈനായി പാന്‍ ആധാറുമായി ലിങ്ക്‌ ചെയ്യുന്നതിന്‌

ഇ-ഫയലിങ്‌ വെബ്‌സൈറ്റ്‌ വഴിയും പാന്‍ ആധാറുമായി ലിങ്ക്‌ ചെയ്യാം.

1. incometaxindiaefiling.gov.in. സന്ദര്‍ശിക്കുക

2. ഇടത്‌ വശത്ത്‌ Quick Links ന്‌ താഴെ കാണുന്ന Link Aadhaar ല്‍ ക്ലിക്‌ ചെയ്യുക.

3. പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക. അധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്നതു പോലെ പേരും മറ്റ്‌ ആവശ്യമായ വിവരങ്ങളും നല്‍കുക

4. കാപ്‌ച കോഡ്‌ അല്ലെങ്കില്‍ റജിസ്ട്രേഡ്‌ മൊബൈലില്‍ വരുന്ന ഒടിപി നല്‍കുക

5. ലിങ്ക്‌ ആധാര്‍ ബട്ടണില്‍ ക്ലിക്‌ ചെയ്യുക

പേര്‌, ജനന തീയതി പോലുള്ള വിവരങ്ങള്‍ പാന്‍ കാര്‍ഡിലും ആധാര്‍ കാര്‍ഡിലും ഒരുപോലെ അല്ല എങ്കില്‍ ഇവ തമ്മില്‍ ലിങ്ക്‌ ചെയ്യാന്‍ സാധിക്കില്ല. പാന്‍ കാര്‍ഡിലോ ആധാര്‍ കാര്‍ഡിലോ ഈ വിവരങ്ങള്‍ തിരുത്തി രണ്ടും സമാനമാക്കിയാല്‍ മാത്രമെ പിന്നീട്‌ ഇത്‌ വിജയകരമായി ലിങ്ക്‌ ചെയ്യാന്‍ കഴിയു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com