ADVERTISEMENT

സാധാരണ നാം ധനം സമ്പാദിക്കുന്ന കാര്യത്തിൽ ഒരുപാട് ഊന്നൽ നൽകാറുണ്ട്. എന്നാൽ ധനത്തിന്റെ സംരക്ഷണം, മരണാനന്തരമുള്ള അതിന്റെ കൈമാറ്റം എന്നിവയ്ക്കും തുല്യപ്രാധാന്യം ഉണ്ട്. പക്ഷെ, അവബോധമില്ലായ്മ കൊണ്ടും വൈദഗ്ധ്യം ഇല്ലാത്തതു കൊണ്ടും മരണാനന്തരമുള്ള സ്വത്തുക്കളുടെ കൈകാര്യം ചെയ്യൽ ധനപരിപാലനത്തിൽ വേണ്ടത്ര സ്ഥാനംപിടിക്കാറില്ല. നമുക്ക് ആദ്യം ഈ വിഷയം ഒന്നൊന്നായി പരിശോധിക്കാം.

സ്ഥാവര ജംഗമ വസ്തുക്കൾ:

ഒരു വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള ആസ്തികളും കടബാദ്ധ്യതകളും മറ്റു ഉത്തരവാദിത്തങ്ങളും ഇതിൽ ഉൾപ്പെടുന്നു, നിങ്ങളുടെ മരണാനന്തരം സ്വത്തുക്കൾ നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് കൈമാറ്റം ചെയ്യേണ്ടതിനെകുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്, ഇത് ഒരു പ്രത്യേക സാമ്പത്തിക സ്ഥിതി ഉള്ളവർ മാത്രം ബാധിക്കുന്ന വിഷയം അല്ല, മരണാനന്തരം സ്വത്തുക്കൾ തടസ്സങ്ങൾ കൂടാതെ കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ബാധകമാണ്. ഇക്കാര്യത്തിൽ പ്രായഭേദങ്ങളോ അതുപോലുള്ള മറ്റു കാര്യങ്ങൾക്കോ സ്ഥാനമില്ല. മരണാനന്തരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം ആയില്ലെങ്കിൽ, അതത് മതപ്രകാരമുള്ള പിന്തുടർച്ചാവകാശ നിയമം അനുസരിച്ചു സ്വത്തുക്കൾ അനന്തരാവകാശികൾക്കു വീതംവച്ച് നൽകുന്നു.

ഹിന്ദുപിന്തുടർച്ചവാകാശ നിയമം, മുസ്‌ലിം ശരീഅത്ത് നിയമം, പാഴ്‌സി പിന്തുടർച്ചവാകാശ നിയമം, എന്നിവ ഇത്തരം നിയമങ്ങളുടെ ഉദാഹരണങ്ങളാണ്. മരണാനന്തരമുള്ള സ്വത്തുക്കളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്. അവയിൽ പ്രധാനപ്പെട്ടത് ഇനി പറയുന്നവയാണ്.

∙കുടുംബത്തിനു പുറത്തോ അകത്തോ ഉള്ള തർക്കങ്ങൾ ഒഴിവാക്കാം.

∙സ്വകാര്യ സ്വത്തുക്കളുടെ മേൽ ഭാവിയിൽ ഉണ്ടാകാവുന്ന അവകാശം ഉന്നയിക്കൽ ഒഴിവാക്കാം.

∙നിയമം അനുശാസിക്കുന്ന രീതിയിൽ അല്ലാതെ തന്നെ നിങ്ങളുടെ ഇഷ്ടപ്രകാരം സമ്പത്തു കൈമാറാം.

∙ആശ്രിതരുടെ താൽപര്യങ്ങൾ സംരക്ഷിക്കാം, ഒപ്പം പ്രായപൂർത്തിയാകാത്തവരുടെയും അവശരുടേയും സംരക്ഷണം അനുയോജ്യരായ രക്ഷകർത്താക്കളെ കണ്ടെത്തി ഏൽപ്പിക്കാം.

∙അനന്തരാവകാശ നികുതി ആസൂത്രണം. 

മരണാനന്തരമുള്ള സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് അനന്തരാവകാശ നാമനിർദേശം, കൂട്ട് ഉടമസ്ഥത എന്നിവ മതിയാകുമെന്നു നമ്മിൽ പലരും കരുതുന്നുണ്ട്. എന്നാൽ ഇവ രണ്ടും നിയമപരമായി നിലനിൽക്കാത്തതാണ്. നാമനിർദേശവും കൂട്ടുടമസ്ഥതയും പിന്തുടർച്ചാവകാശ നിയമങ്ങൾ മൂലം അസാധു ആക്കിയിട്ടുണ്ട്. മിക്ക പിന്തുടർച്ചാവകാശ തർക്കങ്ങളും ഉണ്ടാകുന്നത് ഇവ സംബന്ധിച്ചാണ്.

വിൽപത്രവും ട്രസ്റ്റും

വിൽപത്രവും ട്രസ്റ്റും ആണ് മരണാനന്തരമുള്ള സ്വത്തുക്കളുടെ കൈകാര്യം ചെയ്യുന്നതിലെ പ്രധാന വഴികൾ. ഈ കാര്യത്തിൽ വിൽപത്രം വളരെ എളുപ്പവും ലളിതവുമായ ഒരു മാർഗമാണ്.

വിൽപത്രത്തിലെ പ്രധാന ഘടകങ്ങൾ

വ്യക്തികൾക്കു മാത്രമേ വിൽപത്രം തയ്യാറാക്കാൻ സാധിക്കൂ. മാത്രമല്ല. നിങ്ങളുടെ മരണം വരെ  അതിനു നിയമ സാധുത ഇല്ല. പ്രായാധിക്യം മൂലമോ പരിക്കുകൾകൊണ്ടോ ശാരീരികമായി വയ്യാതായ അവസ്ഥയിൽ വ്യക്തികളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് വിൽപത്രം കൊണ്ട് സാധിക്കുകയില്ല. നിങ്ങൾ ജീവിച്ചിരിക്കുന്ന കാലത്തോളം വിൽപത്രം എത്ര പ്രാവശ്യം വേണമെങ്കിലും ഇഷ്ടാനുസരണം മാറ്റാനോ റദ്ദാക്കാനോ സാധിക്കും. വിൽപത്രം എഴുതുന്നത് വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമായ കാര്യമാണ്. നിയമപരമായ തർക്കങ്ങൾ ഒഴിവാക്കുന്നതിന് മരണശാസനസാക്ഷ്യം വേണ്ടതുണ്ട്. ഇത് വിൽപത്രത്തിന്റെ സാധുത നിർണയിക്കുന്നതിനുള്ള ഒരു പ്രക്രിയ ആണ്. കോടതിയുടെ സാക്ഷ്യപത്രത്തോടെ എടുക്കുന്ന വില്ലിന്റെ പകർപ്പ് ആണിത്.

ട്രസ്റ്റുകൾ 2 തരം

ട്രസ്റ്റുകൾ എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാം. പ്രധാനമായും രണ്ടുതരം ട്രസ്റ്റുകൾ ഉണ്ട്. പ്രൈവറ്റ് ട്രസ്റ്റുകളും പബ്ലിക് ട്രസ്റ്റുകളും. ഗുണഭോക്താവിന്റെ പ്രയോജനാർത്ഥം ഒരു വ്യക്തി (Settlor-സൈറ്റ്ലർ) തന്റെ സ്ഥാവരജംഗമവസ്തുക്കൾ മറ്റൊരു വ്യക്തിക്ക് (ട്രസ്റ്റീ)

കൈമാറികൊണ്ടുള്ള ഒരു കരാറാണ് ്പ്രൈവറ്റ് ട്രസ്റ്റ്. സ്വകാര്യ ട്രസ്റ്റുകൾ ഇന്ത്യൻ ട്രസ്റ്റ് നിയമം (1882) പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ലോകവ്യാപകമായി, മരണാനന്തരമുള്ള സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ ട്രസ്റ്റുകൾ ഉപയോഗിക്കപ്പെടുന്നു.

മരണാനന്തരമുള്ള സ്വത്തുക്കളുടെ കൈകാര്യം ചെയ്യൽ ഒരു തുടർപ്രകിയ ആണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാറുന്നതനുസരിച്ചു  വിശകലനം ചെയ്യുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും വേണം.

 ഇക്വിറസ് വെൽത് മാനേജ്മെന്റിന്റെ സിഇഒ ആണ് ലേഖിക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com