ADVERTISEMENT

എംപ്ലോയീസ് കോപന്‍സേഷന്‍ ആക്ട് അനുസരിച്ച് തൊഴിലാളിയ്ക്കു ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ വേതന പരിധി കേന്ദസര്‍ക്കാര്‍ ഉയര്‍ത്തി. നഷ്ടപരിഹാരം കണക്കാക്കുന്നതിന് മുമ്പ് പരിഗണിച്ചിരുന്ന വേതന പരിധി 8,000 രൂപയായിരുന്നു. ഇതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് 15,000 രൂപയാക്കിയത്. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴോ ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനിടയിലോ സംഭവിക്കുന്ന അപകടങ്ങളെ തുടര്‍ന്ന തൊഴിലാളിക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് 1923 ലെ എപ്ലോയീസ് കോപന്‍സേഷന്‍ ചട്ടമനുസരിച്ച് തൊഴില്‍ ദാതാവ് നഷ്ടപരിഹാരം നല്‍കണം. ഇതിന് പരിഗണിക്കുന്ന വേതനമാണ് 15,000 ആക്കി ഉയര്‍ത്തിയത്. അപകടത്തെ തുടര്‍ന്ന് മരണം സംഭവിച്ചാല്‍ ഇരയുടെ മാസശമ്പളത്തിന്റെ അമ്പത് ശതമാനത്തിന് തുല്യമായ തുകയോടൊപ്പം ബന്ധപ്പെട്ട ഘടകങ്ങളും ചേര്‍ത്തതോ അല്ലെങ്കില്‍ 1,20,000 രൂപയോ (ഏതാണോ കൂടുതല്‍) ആയിരിക്കണം നഷ്ടപരിഹാരം. 

പൂര്‍ണമായും ശയ്യാവലംബിയായാല്‍ ശമ്പളത്തിന്റെ 60 ശതമാനമാകും നഷ്ടപരിഹാരത്തിന് പരിഗണിക്കുക. ഉയര്‍ന്ന തുകയ്ക്ക് ഇവിടെയും 1,20000 രൂപ എന്ന പരിധിയുണ്ട്. പുതിയ നിയമമനുസരിച്ച് നഷ്ടപരിഹാരം തീരുമാനിക്കുമ്പോള്‍ 15000 രൂപയായിരിക്കും വേതന പരിധിയായി  പരിഗണിക്കുക.എന്നാല്‍ അപകടം ലഹരി ഉപയോഗത്തെ തുടര്‍ന്ന് ആയിരിക്കരുത് എന്ന വ്യവസ്ഥയുണ്ട്. നിലവിലുള്ള സ്ഥാപനത്തിന്റെ സുരക്ഷാ ചട്ടങ്ങള്‍ മാനിക്കാതിരിക്കുന്നതു കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ക്കും സ്ഥാപനം നഷ്ടപരിഹാരം നല്‍കേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com