ADVERTISEMENT

ഈ വര്‍ഷം ആദായ നികുതി ലാഭിക്കാനുള്ള എളുപ്പവഴികള്‍-10

നിങ്ങള്‍ നേരിട്ട് അടച്ചതോ നിങ്ങളില്‍ നിന്ന് ഈടാക്കിയിട്ടുള്ളതോ ആയ നികുതി ഗവണ്‍മെന്റിലേക്ക് ചെന്നിട്ടുണ്ട് എന്ന് നിങ്ങള്‍ സ്വയം ഉറപ്പാക്കുന്നത് നല്ലതാണ്. അതായത് നിങ്ങള്‍ക്ക് ആരെങ്കിലും ശമ്പളം, പേയ്‌മെന്റ്, ഫീസ് തുടങ്ങിയവ നല്‍കുമ്പോള്‍ നിങ്ങളില്‍ നിന്ന് അവര്‍ റ്റി.ഡി.എസ് ഈടാക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഈടാക്കുന്ന റ്റി.ഡി.എസ് നിങ്ങളുടെ പാന്‍ നമ്പരിന്റെ പേരില്‍ ഗവണ്‍മെന്റില്‍ അടയ്ക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.  നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ http://www.tin-nsdl.com ഇക്കാര്യത്തില്‍ ഓണ്‍ലൈന്‍ സേവനം നല്‍കുന്നുണ്ട്. www.incometaxindiaefiling.gov.in എന്ന വൈബ്‌സൈറ്റില്‍ നികുതി ദായകരുടെ ഇ-ഫയലിങ് അക്കൗണ്ടില്‍ പ്രവേശിച്ചും ഇത് ഉറപ്പാക്കാം. ഇതിനായി ഫോം 26 AS ആണ് നോക്കേണ്ടത്. ഈ ഫോമില്‍ നിന്ന് നിങ്ങളുടെ റ്റി.ഡി.എസ് തുകയുടെ വിവരങ്ങളും മനസിലാക്കാം. നികുതി അടവ് സംബന്ധിച്ച് നിങ്ങളുടെ വിവരങ്ങള്‍ ഇതില്‍ ഇല്ലെങ്കില്‍ അത് ഇനി പറയുന്ന കാരണങ്ങള്‍ കൊണ്ടാകാം. നിങ്ങളില്‍ നിന്ന് നികുതി ഈടാക്കിയ അല്ലെങ്കില്‍ നികുതി ശേഖരിച്ച ആള്‍ അവരുടെ റ്റി.ഡി.എസ് സ്റ്റേറ്റ്‌മെന്റ് ശരിയായി ഫയല്‍ ചെയ്തിട്ടുണ്ടാകില്ല. അഥവാ ഇവരുടെ പക്കല്‍ നിങ്ങളുടെ പാന്‍ നല്‍കിയിട്ടുണ്ടാകില്ല. അല്ലെങ്കില്‍ നല്‍കിയ നമ്പര്‍ തെറ്റിപ്പോയിട്ടുണ്ടാകാം. ഈ തെറ്റുകള്‍ പരിഹരിക്കുക. സാധാരണ എല്ലാവരും അവരുടെ ഇന്‍കംടാക്‌സ് ഇന്‍ഡ്യ ഇഫയലിങ് പോര്‍ട്ടലിലെ തങ്ങളുടെ അക്കൗണ്ടുകള്‍ ഇ ഫയലിങ് ചെയ്യുന്ന സമയത്തു മാത്രമാണ് ലോഗിന്‍ ചെയ്യാറുള്ളത്. ഇത് ശരിയല്ല. ഇടയ്ക്കിടയ്ക്ക് ഈ അക്കൗണ്ടില്‍ കയറി റ്റി.ഡി.എസ് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുന്നത് നല്ലതാണ്.

 

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. സംശയങ്ങള്‍ ഇ മെയ്ല്‍ ചെയ്യാം. jayakumarkk8@gmail.com)

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com