ADVERTISEMENT
പാനോ ആധാറോ നല്‍കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 20 ശതമാനം നികുതി നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ശമ്പളവുമായി ബന്ധപ്പെട്ട ടി ഡി എസ് പത്രക്കുറുപ്പിലാണ് ഇങ്ങനെ വ്യക്തമാക്കുന്നത്.  നേരത്തേ, പാന്‍ നമ്പറിന് പകരം ആധാര്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ആധാറും കൂടി കൂട്ടിചേര്‍ത്തിരിക്കുന്നത്.

നിലവില്‍ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കാത്തവരുടെ ശമ്പളത്തില്‍ നിന്ന് സ്ഥാപനമോ ബാങ്കോ നിശ്ചിത തോതില്‍ നികുതി പിടിച്ചിരിക്കണമെന്ന് ചട്ടമുണ്ട്. ഇപ്പോള്‍ ആധാറും കൂടി ഇതിലേക്ക് കൂട്ടിചേര്‍ക്കുകയാണ് ചെയ്തത്. ഭൂരിഭാഗം ജീവനക്കാരും പാന്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കിലും ചില കേസുകളില്‍ ജീവനക്കാര്‍ തടസം നില്‍ക്കുന്നുണ്ടെന്നും ഇതിന് പരിഹാരമെന്നുള്ള നിലയ്ക്കാണ് പുതിയ ചട്ടമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

കഴിഞ്ഞ ബജറ്റിലാണ് പാന്‍ കാര്‍ഡില്ലെങ്കില്‍ ആധാര്‍ നല്‍കിയാലും മതിയെന്ന നിലയില്‍ നിലവിലുള്ള ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. എന്നാല്‍ പാന്‍ ഇല്ലാത്ത ഒരാള്‍ ആധാര്‍ നമ്പര്‍ പകരം നല്‍കുമ്പോള്‍ അത് അപേക്ഷയായി കണ്ട് നികുതി വകുപ്പ് അപേക്ഷകന് പാന്‍ നല്‍കുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com