ADVERTISEMENT
ആക്‌സിസ് ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി (എംഎസ്എംഇ) വാര്‍ഷിക വിജ്ഞാന പങ്കാളിത്ത സെമിനാർ സംഘടിപ്പിക്കുന്നു. ''ഇവോള്‍വ്'' എന്ന പേരിലുള്ള സെമിനാറിൻറെ ഇതിവൃത്തം 5 ട്രില്ല്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിൽ എംഎസ്എംഇകള്‍ക്കുള്ള പങ്ക് എന്നതാണ്. കൊച്ചി ഉള്‍പ്പെടെ 26 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന സെിനാറിൽ സംരംഭകർ‌ക്ക് വ്യവസായ വിദഗ്ധരുമായി വിനിമയം നടത്താനും പഠിക്കാനും സാധിക്കുമെന്ന് പിപി മെര്‍ക്കന്റൈസിംഗ് സര്‍വീസസ് സ്ഥാപകനും എംഡിയുമായ മഹിം ഗുപ്ത പറഞ്ഞു.

ഇന്ത്യയുടെ ജിഡിപിയിലേക്ക് എംഎസ്എംഇകളുടെ സംഭാവന നിലവിലെ 30 ശതമാനത്തിൽ നിന്ന് ഇത് 50 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം എന്ന് ആക്‌സിസ് ബാങ്ക് കൊമേഴ്‌സ്യല്‍ ബാങ്കിങ് കവറേജ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹിത് ജെയിന്‍ പറഞ്ഞു. ആക്‌സിസ് ബാങ്കും പങ്കാളികളായ ഡണ്‍ ആന്‍ഡ് & ബ്രാഡ്‌സ്ട്രീറ്റും ചേര്‍ന്ന് കൊച്ചി, മുംബൈ, ഡല്‍ഹി ഉള്‍പ്പടെ 26 നഗരങ്ങളിലാണ് ഇവോള്‍വ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com