ADVERTISEMENT
ഓരോ ദിവസം ചെല്ലും തോറും കൂടുതല്‍ ആകര്‍ഷകമായിവരുന്ന നിക്ഷേപ പദ്ധതിയാണ് എന്‍.പി.എസ്. 60 വയസുവരെ വര്‍ഷാവര്‍ഷമോ മാസം തോറുമോ ഒരു നിശ്ചിത തുക നിക്ഷേപിച്ച് കാലവധി പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷനും രൊക്കം പണവും നല്‍കുന്ന ഈ പദ്ധതി കുടുതല്‍ ആദായ നികുതിയിളവാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ആദായ നികുതി വകുപ്പ് 80 സി പ്രകാരം എന്‍.പി.എസില്‍ നിക്ഷേപിക്കുന്ന 1.5 ലക്ഷം രൂപയ്ക്കുവരെ നികുതിയിളവ് ഉണ്ട്. ഇതിനുപറമെ നിക്ഷേപിക്കുന്ന 50,000 രൂപയ്ക്കുവരെ അധിക ആദായ നികുതി ഇളവുമുണ്ട്. ഈ തുക ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്നാണ് എന്‍.പി.എസ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്രഗവണ്‍മെന്റ് അതിന്റെ ജീവനക്കാരുടെ എന്‍.പി.എസില്‍ നിക്ഷേപിക്കുന്ന 14 ശതമാനം വിഹിതം ഇപ്പോള്‍ പൂര്‍ണമായും നികുതി വിമുക്തമാണ്. പൊതുമേഖല സ്ഥാപനങ്ങളിലെയും സംസ്ഥാന ഗവണ്‍മെന്റിലെയും ജീവനക്കാര്‍ക്ക് തൊഴിലുടമ വിഹിതത്തിലെ 10 ശതമാനം തുകയ്‌ക്കേ നികുതിയിളവ് ഉള്ളൂ. കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് നല്‍കുന്ന ഇളവ് മറ്റ് വിഭാഗത്തിലുള്ളവര്‍ക്കും നല്‍കണമെന്ന അവശ്യവും ഉയരുന്നുണ്ട്. സംസ്ഥാന ഗവണ്‍മെന്റുകള്‍ ജീവനക്കാരുടെ എന്‍.പി.എസില്‍ നിക്ഷേപിക്കുന്ന തൊഴിലുടമ വിഹിതം 10 ശതമാനമാണ്. ചില സംസ്ഥാനങ്ങളാകട്ടെ ഇത് 10 ല്‍ നിന്ന് 14 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ അടയ്ക്കുന്ന 14 ശതമാനത്തിനും ജീവനക്കാര്‍ക്ക് ആദായ നികുതിയിളവ് ലഭിക്കുന്നില്ല. 10 ശമതാനം തുകയ്ക്ക് മാത്രമേ ഇപ്പോള്‍ നികുതിയിളവ് ലഭിക്കുന്നുള്ളൂ. ഈ നില മാറ്റണമെന്നാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com