ADVERTISEMENT

തരിശ് കിടക്കുന്ന ഭൂമിയിലെ കൃഷി നഷ്ടമാണെന്ന് തോന്നുന്ന കര്‍ഷകര്‍ക്ക് അവരുടെ പാടങ്ങളില്‍ ഇനി 'കറണ്ട'് വിളയിക്കാം. വ്യാപകമായി സോളാർ പാനലുകള്‍ സ്ഥാപിച്ച് കൃഷി ഭൂമിയെ ആദായകരമാക്കാം. ഉത്പാദിപ്പക്കപ്പെടുന്ന വൈദ്യുതി പവര്‍ഗ്രിഡ് കോര്‍പ്പറേഷന് നല്‍കാം. ഇത് കര്‍ഷകരുടെ വരുമാനം വന്‍തോതില്‍ ഉയര്‍ത്തുമെന്നാണ് 2020-21 വര്‍ഷത്തെ ബജറ്റ് അവതരിപ്പി്ച്ചുകൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

പ്രതിസന്ധി നേരിടുന്ന കാര്‍ഷിക മേഖലയക്ക് 2.83 ലക്ഷം കോടി രൂപയാണ് ഇക്കുറി ബജറ്റ് നീക്കി വച്ചിരിക്കുന്നത്. ഇതില്‍ 1.23 ലക്ഷം കോടിയും ഗ്രാമീണ മേഖലയിലെ കാര്‍ഷിക ഉന്നമനത്തിനാണ്. രാജ്യത്തെ 20 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം കിട്ടുന്ന വിധത്തില്‍ ജലസേചന സൗകര്യത്തിന് സോളാര്‍ പമ്പ് സെറ്റുകള്‍, സോളാര്‍ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം എന്നിവ നല്‍കും. ഇതിലൂടെ കൃഷി ചെലവു കൂറഞ്ഞതാക്കാം.

രാജ്യവ്യാപകമായി കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള ശീതികരിക്കപ്പെട്ട ഗോഡൗണുകള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ പെട്ടന്നുള്ള കൈമാറ്റത്തിന് ശീതികരിക്കപ്പെട്ട തീവണ്ടികള്‍, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ബ്ലോക്കുകള്‍ തോറും ശീതികരിക്കപ്പെട്ട  സംഭരണികള്‍,കൃഷി ഉഡാന്‍ പദ്ധതി തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നു.

ജലലഭ്യത പ്രശ്‌നം മൂലവും വൈദ്യുതി ഇല്ലാത്തതും മൂലം തരിശ് ഭൂമിയിലെ കൃഷി പലപ്പോഴും കര്‍ഷകര്‍ക്ക് സാധ്യമായിരുന്നില്ല. സോളാര്‍ പമ്പുകള്‍ ഇതിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് കരുതുന്നത്. കൂടാതെ കാര്‍ഷിക വൃദ്ധി വ്യാവസായിക മേഖല പോലെ ആകര്‍ഷകമാക്കാന്‍ സോളാര്‍ പാടങ്ങള്‍ക്ക് കഴിയും. ഇതിന് കര്‍ഷകര്‍ക്ക് വായ്പ സംവിധാനവും ഉണ്ടാകും. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി പവര്‍ഗ്രിഡിന് നല്‍കി വരുമാനം ഉണ്ടാക്കാനുമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com