ADVERTISEMENT
വരുമാന വര്‍ധനവിനായി ധനമന്ത്രി തോസ് ഐസക് ഭൂമിയുമായി ബന്ധപ്പെട്ട് വലിയ ഇടപെടാലണ് നടത്തിയിരിക്കുന്നത്. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചു എന്നതാണ് പ്രധാന കാര്യം. ഇതിലൂടെ 200 കോടി രൂപ കണ്ടെത്താമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ കഴിഞ്ഞ ബജറ്റിലും ഈ വര്‍ധന വരുത്തിയിരുന്നു. ഇത് ഫലത്തില്‍ ദോഷം ചെയ്യുകയാണുണ്ടായത്. ഇതിനിടയിലാണ് തുടര്‍ച്ചയായ രണ്ടാം തവണയും ന്യായവില വര്‍ധിപ്പിക്കുന്നത്. ഇപ്പോള്‍ തന്നെ തകര്‍ന്ന് കിടക്കുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഇത് ദോഷകരമായിരിക്കും. മറ്റൊന്ന് വലിയ പ്രോജക്ടുകള്‍ക്ക് സമീപമുള്ള ഭൂമിയുടെ ന്യായവിലയില്‍ 30 ശതമാനം വര്‍ധന വരുത്തുമെന്നുള്ളതാണ്. ഇതിലൂടെ മറ്റൊരു 50 കോടിയും പ്രതീക്ഷിക്കുന്നുണ്ട്. ഇതും ഈ മേഖലയ്ക്ക് ദോഷം ചെയ്‌തേക്കാം. തണ്ണീര്‍ തടമായി ഒഴിച്ചിട്ടിരിക്കുന്ന ഭൂമിയില്‍ ഫീസ് നല്‍കിയാല്‍ നിര്‍മാണാനുമതി നല്‍കുമെന്നുള്ളതും വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന തീരുമാനമാണ്. ഇതിന്റെ വിശദ വിവരങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു എങ്കിലും. ഫ്‌ളാറ്റ് ഒഴികെയുള്ള കെട്ടിടങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കൃത്യതയില്ലെന്നും ഇതിന്് ആവശ്യമായ നിയമം കൊണ്ടുവരുമെന്നുമാണ് മറ്റൊരു പ്രഖ്യാപനം. ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 225 കോടി രൂപയാണെന്നും പറയുന്നു. ഇത് ഈ രംഗത്തും ചേലവേറാന്‍ കാരണമാകും. മറ്റൊന്ന് ഭൂമിയുമായി ബന്ധപ്പെട്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ഫീസാണ്. എന്തെങ്കിലും ആവശ്യത്തിന് സ്ഥലത്തിന്റെ ലൊക്കേഷന്‍ മാപ്പ് ലഭിക്കാന്‍ 200 രൂപ ഫീസ് എന്ന് പറയുമ്പോള്‍ അത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. നിലവില്‍ ഇത് 50 രൂപയാണ്. പോക്കുവരവ് സര്‍ട്ടിഫിക്കറ്റിന് ഇത് 100 രൂപയാക്കി. ലൊക്കേഷന്‍ മാപ്പ് പോലുള്ളവ പലപ്പോഴും സാധാരണക്കാരന് വിവിധ കാര്യങ്ങള്‍ക്ക് ആവശ്യമാണ്. ഇതു കൂടാതെയാണ് വീടുകളുടെ ആഢംബര നികുതി കൂട്ടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com