വരൂ,ക്രെഡിറ്റ് റിസ്ക് ഫണ്ടുകളുമായി നല്ലൊരു ബന്ധം തുടങ്ങാം

HIGHLIGHTS
  • റിസ്കിന്റെ സ്വഭാവം നിക്ഷേപകർ തിരിച്ചറിയണം
risk
SHARE

ഇന്നൊരു നാൽക്കവലയിലെത്തി നിൽക്കുകയാണ് ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ. തിരിച്ചടവിലെ വീഴ്ചയും റേറ്റിങ് കുറയ്ക്കുന്നതുമെല്ലാം ക്രെഡിറ്റ് റിസ്ക് ഫണ്ട് വിഭാഗത്തിലെ നല്ലതും ചീത്തയും വേർതിരിച്ചറിയാനുള്ള അവസരമാകുന്നു. ഇതിനിടയിൽ മികച്ച റിസ്ക് മാനേജ്മെന്റ് സംവിധാനമുള്ള ഫണ്ടുകൾ മാത്രം കാര്യമായ പോറലേൽക്കാതെ നിൽക്കും. ക്രെഡിറ്റ് റിസ്ക് ഫണ്ടുകളിലെ യഥാർഥ റിസ്കിന്റെ സ്വഭാവം നിക്ഷേപകർക്കു തിരിച്ചറിയാൻ കഴിയുന്ന സമയമാണിത്.ഏതു സാഹചര്യത്തേയും നേരിടാവുന്ന വിധത്തിൽ രൂപപ്പെടുത്തിയിരിക്കുന്ന ഫണ്ടുകളെ മനസ്സിലാക്കാനും ഇതൊരു അവസരമായി കാണുക.

എന്താണ് ക്രെഡിറ്റ് റിസ്ക് ഫണ്ട്?

മുഖ്യമായും ഡബിൾ എയ്ക്കും അതിനു താഴെയും റേറ്റിങ് ഉള്ള, ‍ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപം നടത്തുന്ന ഡെറ്റ് മ്യൂച്വൽ ഫണ്ടുകളാണ് ക്രെഡിറ്റ് റിസ്ക് ഫണ്ട് വിഭാഗത്തിൽ വരുന്നത്. ഇത്തരത്തിലുള്ള ഡെറ്റ് ഉപകരണങ്ങളുടെ റേറ്റിങ് മെച്ചപ്പെടുമെന്ന സാധ്യതയിലാണ് ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്.

ഇതോടൊപ്പം നിക്ഷേപം നടത്തിയിരിക്കുന്ന ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്ന പലിശ വരുമാനവും ലക്ഷ്യം വയ്ക്കുന്നു. 2019 നവംബർ വരെ ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 64,000 കോടി രൂപയിലധികമാണ്.

ഡബിൾ എ റേറ്റിങ്ങോ അതിനു താഴെയോ ഉള്ള ഉപകരണങ്ങളിലാണ് ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ നിക്ഷേപത്തിന്റെ 65–100 ശതമാനവും നടത്തിയിട്ടുള്ളത്. മറ്റ് ഉപകരണങ്ങളിൽ 0–35 ശതമാനം നിക്ഷേപിച്ചിരിക്കുന്നു. സമയബന്ധിത ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപം നടത്തുന്ന ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽനിന്നു വ്യത്യസ്തമായി ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ കൂപ്പൺ റേറ്റ് നൽകുന്ന വരുമാനത്തിനാണ് മുൻതൂക്കം നൽകുന്നത്. അതുകൊണ്ടുതന്നെ പലിശനിരക്കിലെ വ്യതിയാനങ്ങൾ ഇവയെ അത്രകണ്ട് ബാധിക്കാറില്ല.

നല്ല സമയം നിശ്ശബ്ദമായി കടന്നുവരും

‘എല്ലാവരും അത്യാഗ്രഹം കാണിക്കുമ്പോൾ ഭയപ്പെടുക. മറ്റുള്ളവർ ഭയപ്പെടുമ്പോൾ അത്യാഗ്രഹം കാണിക്കുക’യെന്നതാണ് ഒരു നിക്ഷേപകൻ ചെയ്യേണ്ടതെന്ന് നിക്ഷേപക വിദഗ്ധൻ വാറൻ ബുഫെ പറയുകയുണ്ടായി. ഇന്ന് ക്രെഡിറ്റ് റിസ്ക് ഫണ്ട് നിക്ഷേപകർക്കുള്ള ഏറ്റവും യോജിച്ച സന്ദേശവും ഇതുതന്നെയാണ്.

ക്രെഡിറ്റ് റിസ്ക് ഫണ്ടുകളിലേക്കുള്ള പണമൊഴുക്കു കുറയുകയും ഈ മേഖലയെക്കുറിച്ച് നെഗറ്റീവ് വാർത്തകൾ കൂടുതലായി ചമയ്ക്കപ്പെടുകയും ചെയ്യുമ്പോൾ, എന്തിന് ഈ ഫണ്ടുകൾ വാങ്ങണമെന്നതായിരിക്കും ആദ്യചോദ്യം. ആകർഷകമായ മൂല്യം എന്നതാണ് അതിനുള്ള ഉത്തരം.

ക്രെഡിറ്റ് റിസ്ക് ഫണ്ട് എങ്ങനെ തെരഞ്ഞെടുക്കാം

ക്രെഡിറ്റ് റിസ്ക് ഫണ്ട് മികച്ചതും വ്യക്തവുമായിരിക്കാൻ ശ്രദ്ധിക്കുക. സുരക്ഷിതത്വം, എളുപ്പം പണമാക്കി മാറ്റൽ, വരുമാനം എന്നിവയ്ക്ക് മുൻഗണന നൽകാം. വൈവിധ്യവത്കരണത്തിലും ശ്രദ്ധ നൽകണം. അച്ചടക്കത്തോടെയും ശ്രദ്ധാപൂർവവുമായ നിക്ഷേപരീതിയായിരിക്കണം.

ഐസിഐസിഐ പ്രൂഡൻഷ്യൽ ക്രെഡിറ്റ് റിസ്ക് ഫണ്ട്

2018 സെപ്റ്റംബർ–2019 ഒക്ടോബർ കാലയളവിൽ ബോണ്ട് ഇഷ്യൂ ചെയ്ത 22 സ്ഥാപനങ്ങളെങ്കിലും തിരിച്ചടവിൽ വീഴ്ച വരുത്തി. ഇതിൽ ഒന്നിൽപ്പോലും ഐസിഐസിഐ പ്രൂഡൻഷ്യൽ ക്രെഡിറ്റ് റിസ്ക് ഫണ്ടിന് നിക്ഷേപമുണ്ടായിരുന്നില്ല. ഇതുതന്നെ ഈ പദ്ധതിയുടെയും ഫണ്ട് മാനേജരുടെയും നിക്ഷേപരീതിയുടെയും സാക്ഷ്യപത്രമാണ്. 

രൂപമണി ഡോട്ട് കോമിന്റെ ഡയറക്ടറാണ് ലേഖകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA