ADVERTISEMENT

എല്ലാ ഒഴിവുകളും ഇല്ലാതാക്കിക്കൊണ്ടുള്ള ഏറ്റവും ലളിതമായ നികുതി സമ്പ്രദായമാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതിനുള്ള സമയ പരിധി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രണ്ടാമത്തെ സാധ്യത എന്നുള്ള നിലയ്ക്ക് ഒഴിവുകളും കിഴിവുകളുമില്ലാത്ത ലളിതമായ നികുതി സമ്പ്രദായമാണ് പുതിയ ടാക്‌സ് സ്ലാബിന്റെ പിന്നിലുള്ള ആശയമെന്നും അവര്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ ലളിതവും ഒഴിവുകളില്ലാത്തതുമായ നികുതി സംവിധാനം കൊണ്ടുവരികയാണ്. എന്നാല്‍ കിഴിവുകളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് പ്രത്യേക സമയപരിധി നിര്‍ണയച്ചിട്ടില്ല. അതേ സമയം ഒന്നിന് പിറകെ മറ്റൊന്നായി അത്തരം നടപടികളിലേക്കാണ് സര്‍ക്കാര്‍ പോകുന്നത്. ഒഴിവുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനുള്ള സമയപരിധി നിര്‍ണയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ഉണ്ടാകില്ല

ഇന്‍ഷൂറന്‍സ്, ഭവനവായ്പ, മ്യൂച്ചല്‍ ഫണ്ട്, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കാത്ത തരത്തിലുള്ള ആദായ നികുതി സമ്പ്രദായം ധനമന്ത്രി തന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് സാമ്പത്തിക രംഗത്ത് വലിയ ചര്‍ച്ചയുമായിരുന്നു.ധനമന്ത്രി പ്രഖ്യാപിച്ച പുതിയ ടാക്സ് നിര്‍ദേശമനുസരിച്ച്. 2.5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി അടയ്ക്കേണ്ടതില്ല. 2.5 മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ളവര്‍ മുമ്പത്തേതു പോലെ തന്നെ അഞ്ച് ശതമാനം നികുതി അടയ്ക്കണം.

5-7.5 ബ്രാക്കറ്റുകാര്‍ കുറഞ്ഞ നിരക്കായ 10 ശതമാനമാണ് അടയ്ക്കേണ്ടത്. 7.5 മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ 15 ശതമാനവും 10 മുതല്‍ 12.5 വരെ 20 ശതമാനവും 12.5 മുതല്‍ 15 ലക്ഷം വരെ 25 തമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. ഈ രീതി തിരഞ്ഞെടുത്താല്‍ 80 സി യിലുള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ഒഴിവും കിഴിവും പരിഗണിക്കില്ല. ഇത്തരം പരിഗണന വേണ്ടവര്‍ക്ക് താരതമ്യേന കൂടിയ നിരക്കുള്ള നിലവിലുള്ള രീതി തന്നെ തിരഞ്ഞെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com