sections
MORE

കേരള നിർമ്മിതി - സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ അടുത്തറിയാനവസരം

KIIFB
SHARE

സംസ്ഥാന ചരിത്രത്തിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ഇതേ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുക എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്.ചുറ്റും നടക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും വിലയിരുത്താനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് എല്ലാ ജില്ലകളിലും. അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കുറിച്ചു വിശദീകരിക്കുന്ന ഇത്തരം പ്രദർശനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ആദ്യഘട്ടമായി ആലപ്പുഴ ജില്ലയിലെ ഉദ്ഘാടനം വനിതാദിനത്തിൽ നടന്നു.ഈ മഹത്തായ വികസനമുന്നേറ്റം നേരിട്ടണിഞ്ഞ് അതിന്റെ ഭാഗമാകാൻ എല്ലാവർക്കും അവസരമുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിൽ വൻകുതിപ്പിലാണ് കേരളം. നാളിതുവരെ കാണാത്ത തരത്തിൽ സംസ്ഥാനമെങ്ങും ജനജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്ന അനേകം പദ്ധതികൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. വിവിധ വകുപ്പുകളുടെ പദ്ധതികൾക്ക് ധനലഭ്യത ഉറപ്പാക്കിക്കൊണ്ട് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഈ വികസനക്കുതിപ്പിന് പുതിയ ഊർജം പകരുന്നു. 50000 കോടി രൂപയ്ക്കു മേൽ അടിസ്ഥാന സൗകര്യ വികസനപദ്ധതികളാണ് ധനകാര്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത ഏജൻസിയായ കിഫ്ബി ലക്ഷ്യമിടുന്നത്. സമഗ്രവും സുദൃഢവും സുസ്ഥിരവുമായ ആധുനിക കേരളമെന്ന ലക്ഷ്യപ്രാപ്തിക്ക് ഊർജം പകരുകയാണ് കിഫ്ബി നാളിതുവരെ അനുമതി നൽകിക്കഴിഞ്ഞ 54,391 കോടി രൂപയുടെ 679 പദ്ധതികൾ.

Kifbi

നാടിന്റെ വികസനത്തിന് പ്രവാസിയുടെ കൈത്താങ്ങ് പ്രവാസിചിട്ടിയിൽ നിന്നുള്ള ഫ്ളോട്ട് ഫണ്ട് 100 കോടി കവിഞ്ഞു

സംസ്ഥാനത്തിന്റെ വികസനകുതിപ്പിൽ പ്രവാസികളുടെ സജീവ പങ്കാളിത്തം.പ്രവാസി ചിട്ടിയിൽ ചേർന്നു കൊണ്ടാണ് പ്രവാസിമലയാളികൾ, ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്റെ വികസനത്തിന് കൈത്താങ്ങാകുന്നത്. കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികളിൽ നിന്നുള്ള ഫ്‌ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് ഇപ്പോൾ 100 കോടി കവിഞ്ഞിരിക്കുന്നു. പ്രവാസി ചിട്ടിയിൽ ഇപ്പോൾ ഇന്ത്യ അടക്കം ലോകത്തിലെ ഏതു രാജ്യത്തുള്ള പ്രവാസി മലയാളികൾക്കും അംഗമാകാൻ കഴിയും. നിലവിൽ 70 രാജ്യങ്ങളിൽ നിന്നായി 47437 പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13935 പേർ 2500 മുതൽ 100000 വരെ മാസ തവണ ഉള്ള വിവിധ ചിട്ടികളിൽ അംഗങ്ങളായിട്ടുണ്ട്. ഇതു വരെ തുടങ്ങിയ ചിട്ടികളിൽ നിന്നു തന്നെ 647 കോടി രൂപ ടേൺ ഓവർ പ്രതീക്ഷിക്കുന്നു.

ഇതുവരെ പ്രവാസി ചിട്ടിയിൽ ചേരാത്ത പ്രവാസികൾക്ക് ഇനിയും അവസരമുണ്ട്. പ്രവാസി ചിട്ടിയിൽ അംഗമാകുന്നതിനുള്ള വിശദാംശങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക....

ഈ സംരംഭത്തിന് മനസറിഞ്ഞ് പിന്തുണയും പ്രോത്സാഹനവും നൽകിയ പ്രവാസി മലയാളികൾക്ക് നന്ദി. ഈ സഹായം തുടർന്നും പ്രതീക്ഷിക്കുന്നു.

pravasi-chitty-1

പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് വൻ സ്വീകരണം. നിക്ഷേപകരിൽ നിന്നും സമാഹരിച്ചത് 25 കോടിയിലേറെ

ലോകത്തൊരിടത്തും ഇല്ലാത്ത വിധം മികച്ച ലാഭവിഹിതം ഗാരണ്ടി നൽകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യത .2019 ഡിസംബർ 14 ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ച പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി .നാളിതുവരെ ആയിരത്തി അഞ്ഞൂറോളം പ്രവാസികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.15-2-2020 ലെ കണക്കനുസരിച്ച് 140ൽ ഏറെ നിക്ഷേപകരിൽ നിന്നായി 25. 35 കോടി രൂപ ഈ പദ്ധതി വഴി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.മികച്ച തുടക്കം പാതിവിജയമെന്ന ചൊല്ല് അന്വർഥമാക്കുകയാണ് പ്രവാസികളുടെ ഈ പ്രതികരണം.

മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. സംസ്ഥാന സർക്കാർ കിഫ് ബി യിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഈ പണം വിനിയോഗപ്പെടുത്തുന്നു.ഇപ്പോൾ ഗാരണ്ടി നൽകുന്ന ലാഭവിഹിതം പദ്ധതിയുടെ തുടക്കകാല ഓഫറാണ്. ഭാവിയിൽ ഇതിൽ മാറ്റം വന്നേക്കാം. അതു കൊണ്ട് ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ പ്രവാസികളോടും അഭ്യർത്ഥിക്കുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ സംരംഭത്തിന് മനസറിഞ്ഞ് പിന്തുണയും പ്രോത്സാഹനവും നൽകിയ പ്രവാസി മലയാളികളുടെ സഹായം തുടർന്നും പ്രതീക്ഷിക്കുന്നു

Kiifb-1

കിഫ്ബി ഫെയ്സ്ബുക്ക് പേജ്: https://www.facebook.com/GovkeralaInfrastructureInvestmentFundBoard/?ti=as

Kiifb-2

കിഫ്ബി പദ്ധതികളെ ജനങ്ങൾക്ക് അടുത്തറിയാനും നേരിട്ടു വിലയിരുത്താനുമുള്ള കേരള നിർമിതി വികസന ബോധവൽക്കരണ പരിപാടിയുടെ രണ്ടാം പതിപ്പ് കാസർഗോഡ് നടന്നു. പരിഗണനയിലിരിക്കുന്ന രണ്ടു പദ്ധതികൾക്ക് കൂടി അംഗീകാരം നൽകുന്നതോടെ ആകെ മുതൽ മുടക്ക് 370 കോടി കവിയും. കിഫ്ബി പദ്ധതികളുടെ വിശകലന വേദിയിൽ ധനമന്ത്രി തോമസ് ഐസക്, കാസർഗോഡ് എംഎൽഎ എൻ.എ.നെല്ലിക്കുന്ന്, ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു, കിഫ്ബി സിഇഒ ഡോ. കെ.എം.എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

Kiifb-3
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA