ADVERTISEMENT

ശമ്പളക്കാരായ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കുറയും. 2010 സാമ്പത്തിക വര്‍ഷത്തതില്‍ ഇ പി എഫ് പലിശനിരക്കില്‍ .15 ശതമാനം കുറവ് വരുത്താന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചു.

പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ കുറയ്ക്കുന്നത് ശമ്പളവരുമാനക്കാരായ ആറ് ലക്ഷം ജീവനക്കാരെ ബാധിക്കും. 2019 ല്‍ 8.65 ശതമാനമായിരുന്ന പലിശയാണ് വരുമാന കുറവിനെ തുടര്‍ന്ന് 8.5 ശതമാനത്തിലേക്ക് കുറച്ചത്. ദീര്‍ഘ കാല നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് ആറ് ലക്ഷം ജീവനക്കാര്‍ അംഗങ്ങളായുള്ള പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്കില്‍ എംപ്ലായിസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ പി എഫ് ഒ) കുറവ് വരുത്തിയ്ക്കും.

നേട്ടം കുറഞ്ഞു

രാജ്യത്ത് ബാധിച്ചിട്ടുള്ള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇ പി എഫ് ഒ നടത്തിയിട്ടുള്ള ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങള്‍, ബോണ്ടുകള്‍, കടപത്രങ്ങള്‍ എന്നിവയില്‍ നിന്നുള്ള നേട്ടം കുറഞ്ഞതാണ് പലിശ നിരക്കില്‍ കുറവ് വരുത്തുവാനുള്ള ആലോചനയ്ക്ക് പിന്നില്‍. 18 ലക്ഷം കോടിയാണ് നിലവിലെ ഇ പി എഫ് ഒ നിക്ഷേപം. ഇതില്‍ 4500 കോടി നിക്ഷേപമിറക്കിയിരിക്കുന്നത് പാപ്പരായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലും ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍സ് സര്‍വ്വീസസിലുമാണ്. ജീവനക്കാരുടെ ഈ വിരമിക്കല്‍ ഫണ്ടിന്റെ 85 ശതമാനവും കടപത്ര വിപണയിലും 15 ശതമാനം ഇ ടി എഫിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com