sections
MORE

നിങ്ങൾക്ക് നിക്ഷേപത്തിൽ ചിട്ട ഉണ്ടോ? എങ്കിൽ സാമ്പത്തികാഭിവൃദ്ധി ഉറപ്പാക്കാം

HIGHLIGHTS
  • നിക്ഷേപം വിലയിരുത്തുകയും മാറ്റം വരുത്തുകയും വേണം
money%20up
SHARE

ഒരിക്കല്‍ എസ്‌ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വഴി നിക്ഷേപം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ തുടരുന്നതിന് കൂടുതലായൊന്നും ചെയ്യേണ്ടതില്ല. മുന്‍കൂട്ടി നിർദേശിച്ചിട്ടുള്ള തീയതിയില്‍ ബാങ്ക്‌ അക്കൗണ്ടില്‍ നിന്നു നിശ്ചിത തുക സ്വയമേവ ഈ മ്യൂച്വല്‍ ഫണ്ടിലേക്ക്‌ നിക്ഷേപിച്ചു കൊള്ളും. ആവശ്യമായ തുക ബാങ്ക്‌ അക്കൗണ്ടില്‍ ഉണ്ടെന്ന്‌ ഉറപ്പു വരുത്തുക മാത്രമാണ്‌ നിക്ഷേപകര്‍ ചെയ്യേണ്ടത്‌.

ഒരു കുഞ്ഞ്‌ നടക്കാന്‍ പഠിക്കുമ്പോള്‍ ചെറിയ ചുവടുകള്‍ വയ്‌ക്കുന്നതു പോലെ എസ്‌ഐപി നിങ്ങളുടെ നിക്ഷേപയാത്രയിലെ കുഞ്ഞു ചുവടുകള്‍ മാത്രമാണ്‌. വിപണിയിലെ കയറ്റിറക്കങ്ങള്‍ കണക്കിലെടുക്കാതെ സ്ഥിരതയോടെ എസ്‌ഐപി വഴി നിക്ഷേപം തുടരാം. വിപണി താഴുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ കഴിയും. വിപണി ഉയരുമ്പോള്‍ ലഭിക്കുന്ന യൂണിറ്റുകളുടെ എണ്ണം കുറവായിരിക്കും. അതേസമയം ഉൽപന്നനിരയുടെ മൂല്യം ഉയരുന്നതില്‍നിന്നു നേട്ടം ഉറപ്പാക്കാം.

ഉദാഹരണത്തിന്‌, ഒരാള്‍ മാസം 10,000 രൂപ വീതം നിക്ഷേപിക്കുന്നതായി കരുതുക. ആദ്യ മാസം, എന്‍എവി 10 രൂപയാണെങ്കില്‍ നിക്ഷേപകന്‌ 1000 യൂണിറ്റുകള്‍ ലഭിക്കും. അടുത്ത മാസം വിപണി ഉയര്‍ന്ന്‌ 12.50 രൂപയായാല്‍ നിക്ഷേപകന്‌ 800 യൂണിറ്റുകളാകും ലഭിക്കുക. അതേസമയം, 1,800 യൂണിറ്റുകളുടെ മൊത്തം മൂല്യം നിക്ഷേപിച്ച 20,000 രൂപയ്‌ക്കു പകരം 22,500 രൂപയായി ഉയരുന്നു.

ചാഞ്ചാട്ടത്തെ നേരിടാം

വിപണിയിലെ ഏതൊരു ചാഞ്ചാട്ടത്തെയും അനായാസം കൈകാര്യം ചെയ്യാന്‍ ഇത്‌ നിക്ഷേപകരെ അനുവദിക്കും. അതോടൊപ്പം നിക്ഷേപച്ചെലവ്‌ ശരാശരിയിലേക്കെത്തിക്കാൻ പ്രാപ്‌തരാക്കുകയും ചെയ്യും. ഏത്‌ തിരുത്തല്‍ സാധ്യതകളിലും ഒരു പരിധി വരെ സുരക്ഷ നല്‍കാനും സമ്പാദ്യം ക്രമാനുഗതമായി വളര്‍ത്താനും എസ്ഐപി മികച്ച മാർഗമാണ്. വിപണിയില്‍ പതിവായും ക്രമമായും നിക്ഷേപം നടത്തുന്നത്‌ ജീവിതത്തില്‍ സാമ്പത്തിക അച്ചടക്കം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.

എസ്‌ഐപി ഒരു നിക്ഷേപ ഉൽപന്നമല്ല, മറിച്ച്‌ വിപണിയില്‍ ചിട്ടയോടെ നിക്ഷേപം നടത്തുന്നതിനുള്ള മാർഗമാണ്‌. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട്‌ സ്‌കീമുകള്‍ തിരഞ്ഞെടുത്ത്‌ നിക്ഷേപം നടത്താം. റിസ്‌ക്‌ ഏറ്റെടുക്കാനുള്ള ശേഷിക്കനുസരിച്ച്‌ ഉൽപന്ന നിര രൂപീകരിക്കാം.

ചിട്ടയോടെ നടത്തുന്ന നിക്ഷേപങ്ങൾ ദീര്‍ഘകാലയളവില്‍ വലിയ തുക സമ്പാദിക്കാന്‍ സഹായിക്കും. ഉദാഹരണത്തിന്‌ അടുത്ത 20 വര്‍ഷത്തേക്ക്‌ നിങ്ങള്‍ 10,000 രൂപ വീതം നിക്ഷേപിക്കുന്നു. 12 ശതമാനം ആണ്‌ വാര്‍ഷിക റിട്ടേണെങ്കിൽ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും നിങ്ങൾ കോടിപതിയായിരിക്കും. നിക്ഷേപം ചിട്ടയോടു കൂടി ക്രമാനുഗതമായി കൈകാര്യം ചെയ്യാന്‍ തുടങ്ങുകയാണെങ്കില്‍ സാമ്പത്തികാസൂത്രണത്തിന്റെ ഫലം പൂര്‍ണമായും ലഭിക്കും.

ഐസിഐസിഐ ഫ്രീഡം

ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വല്‍ ഫണ്ട്‌ ലഭ്യമാക്കുന്ന ഫ്രീഡം എസ്‌ഐപി മികച്ചൊരു നിക്ഷേപമാര്‍ഗമാണ്‌.

സമ്പത്തു വളര്‍ത്താനായി എസ്‌ഐപി (സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍), റിസ്‌ക്‌ ശേഷിയുമായി പോര്‍ട്‌ഫോളിയോ നിക്ഷേപത്തെ ബന്ധിപ്പിക്കുന്ന എസ്‌ടിപി (സിസ്റ്റമാറ്റിക്‌ ട്രാന്‍സ്‌ഫര്‍ പ്ലാന്‍), സമ്പാദിച്ച തുക വിനിയോഗിക്കുന്നതിന് എസ്‌ഡബ്ല്യുപി (സിസ്റ്റമാറ്റിക്‌ വിത്‌ഡ്രോവല്‍ പ്ലാന്‍) എന്നിവയുടെ സങ്കലനമാണിതെന്നു പറയാം.

നിക്ഷേപകര്‍ക്ക് എസ്‌ഐപിയിലെ തുകയ്ക്കും കാലയളവിനുമൊപ്പം പ്രത്യേക സ്രോതസ്സുകൾ, ലക്ഷ്യങ്ങൾ എന്നിവയെല്ലാം തിരഞ്ഞെടുക്കാം. സ്രോതസ്സുകൾ ദീര്‍ഘകാലയളവില്‍ സമ്പത്ത്‌ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ഓഹരി അധിഷ്‌ഠിത ഫണ്ടും ലക്ഷ്യങ്ങൾ ഉൽപന്ന നിരയുടെ നഷ്ടസാധ്യത സന്തുലിതമാക്കുന്നതിന്‌ വേണ്ടിയുള്ള ഹൈബ്രിഡ്‌ സ്‌കീമും ആയി
രിക്കും. ഇത്‌ പൂര്‍ണമായും ലക്ഷ്യം അടിസ്ഥാനമാക്കിയുള്ള ആസൂത്രണം സാധ്യമാക്കും.

ഫിനാൻഷ്യൽ പ്ലാനറാണ്  ലേഖകൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA