ADVERTISEMENT
   

ഭയപ്പെട്ടതുപോലെ കൊറോണ വൈറസ് രാജ്യത്തെ മെട്രോ നഗരങ്ങളിലേക്ക് കടക്കുന്നതോടെ വലിയ കമ്പനികള്‍ പലതും ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വ്യാവസായിക തലസ്ഥാനമായ മുംബൈ,ആഗോള ഐ ടി ഹബ്ബായ ബംഗളൂരു, കൊല്‍ക്കൊത്ത തുടങ്ങിയ നഗരങ്ങള്‍ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ വലിയ ടെക് കമ്പനികള്‍ നേരത്തെ തന്നെ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' ആനുകൂല്യം നല്‍കിയിരുന്നു

സാമൂഹ്യ വ്യാപനം

അങ്ങനെയെങ്കില്‍ മുന്നൊരുക്കങ്ങള്‍ കടുകട്ടിയാക്കേണ്ടി വരും. ദൂര സ്ഥലങ്ങളില്‍ നിന്ന് പൊതുഗതാഗതമുപയോഗിച്ച് വരുന്നവര്‍ ഓഫീസ് പരിസരത്ത് തങ്ങുകയോ സ്വന്തം വാഹനത്തില്‍ വരുകയോ വേണമെന്ന് കേരളത്തിലെ പല കമ്പനികളും ഇതിനകം തന്നെ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. രോഗ ലക്ഷണമുളളവരുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ക്ക്് നിര്‍ബന്ധിത അവധിയും കമ്പനികള്‍ നല്‍കുന്നു.

ശമ്പള രഹിത അവധി

14 മുതല്‍ 28 ദിവസം വരെ ക്വാറന്റൈനിലുള്ളവര്‍ക്ക് പല ദേശീയ കമ്പനകളും ലോസ് ഓഫ് പേ അവധിയാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതോടെ ഒരു മാസത്തെ ശമ്പളവരുമാനം ഇല്ലാതാകും. വലിയ പ്രതിസന്ധിയിലായ വിമാനക്കമ്പനികളിലെയും ടൂറിസം മേഖലയിലെയും ഹോട്ടലുകളിലെയും ജീവനക്കാരാണ് ഇത്തരത്തില്‍ കഷ്ടപ്പെടുന്നത്. പല വിമാനകമ്പനികളും ലോസ് ഓഫ് പേ എടുക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ചില സ്ഥാപനങ്ങള്‍ സ്പെഷ്യല്‍ ലീവാണ് ഇത്തരം കേസുകളില്‍ ജീവനക്കാര്‍ക്ക്് അനുവദിക്കുന്നത്.

വരുമാനത്തെ ബാധിക്കാത്ത അവധി

ക്വാറന്റൈന്‍ കാലത്തെ ലീവ് ജീവനക്കാരുടെ ഡിസ്‌പോസിബിള്‍ ഇന്‍കത്തെ ബാധിക്കാത്ത വിധം ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന സ്ഥാപനങ്ങളുമുണ്ട്. കൊറോണ വൈറസ് ബാധയുടെ പേരില്‍ ഐസൊലേഷനിലാകുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കുന്ന സ്‌പെഷ്യല്‍ ലീവ് പ്രൊവിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് രാജ്യത്തെ മുന്‍ നിര കമ്പനിയായ ടാറ്റ സ്റ്റീല്‍. ഇതോടെ വൈറസ് ബാധ പിടിപെട്ട് മെഡിക്കല്‍ നിരീക്ഷണത്തിലാകുന്നവര്‍ക്ക് പൂര്‍ണ ശമ്പളം ലഭിക്കും. മറ്റ് ലീവുകള്‍ കുറയ്ക്കാതെ തന്നെയാണ് ഇതും അനുവദിക്കുന്നത്. ഇതിനു ചുവട് പിടിച്ച് മറ്റ് പല മുന്‍നിര സ്ഥാപനങ്ങളും ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കാനുള്ള തീരുമാനത്തിലാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ ക്വാറന്റൈന്‍ അവധികള്‍ ഉണ്ട്. അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏതാണ്ട് അങ്ങനെ തന്നെയാണ് അവസ്ഥ. പല പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും ക്വാറന്റൈന്‍ അവധി നിലവിലുണ്ട്. എന്നാല്‍ നീണ്ട കാലവധിയായതിനാല്‍ ഇത് സംബന്ധിച്ച് ഓരോ സ്ഥാപനവും തീരുമാനമെടുക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com