sections
MORE

പ്രീമിയം അടയ്ക്കാനുള്ള സമയപരിധി നീട്ടി എല്‍ഐസി

HIGHLIGHTS
  • പ്രീമിയം അടയ്ക്കുന്നതിന് ഓഫീസുകളിൽ പോകുന്നത് ഒഴിവാക്കണം
online
SHARE

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഷൂറന്‍സ് പേമെന്റ് അടയ്ക്കുന്നതിനുള്ള സമയപരിധി എല്‍ഐസി നീട്ടി.  പോളിസി ഉടമകള്‍ക്ക്  പ്രീമിയം അടവ് മുടങ്ങുമെന്ന ആശങ്ക വേണ്ടന്നും സമയപരിധി ഏപ്രില്‍ 15 വരെ നീട്ടിയതായും  എല്‍ഐസി അറിയിച്ചു.
കൃത്യ സമയത്ത് പ്രീമിയം അടയ്ക്കാന്‍ സാധിക്കാത്ത പോളിസി ഉടമകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എന്ന് എല്‍ഐസി പറഞ്ഞു.
പ്രീമിയം അടയ്ക്കുന്നതിനായി ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്നും എല്‍ഐസി ഇടപാടുകാരോട് അഭ്യര്‍ത്ഥിച്ചു. പോളിസി ഉടമകള്‍ പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാണ് എല്‍ഐസിയുടെ നിര്‍ദ്ദേശം. കൊറോണ വൈറസ് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടായിരിക്കുന്ന  അസാധാരണമായ സാഹചര്യം പരിഗണിച്ചാണ് എല്‍ഐസി പോളിസി ഉടമകള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA