ADVERTISEMENT
മുതിര്‍ന്ന പൗരന്‍മാരിലേക്ക് കനത്ത ആശങ്ക പടരുന്ന കൊറോണ കാലത്ത് പെന്‍ഷന്‍ വിതരണത്തില്‍ കരുതല്‍ വേണമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ പി എഫ് ഒ). ആനുകൂല്യം കൈപ്പറ്റുന്ന ഇ പി എസില്‍ 65 ലക്ഷം പേര്‍ക്ക്് മാസപെന്‍ഷന്‍ മുടക്കമില്ലാതെ ലഭിക്കുന്നുവെന്നുറപ്പ് വരുത്തുവാന്‍ ഇ പി എഫ് ഒ ഫീല്‍ഡ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മനക്ലേശമുണ്ടാകാത്ത തരത്തിലായിരിക്കണം ആനുകൂല്യ വിതരണമെന്നാണ് ഇ പി എഫ് ഒ നിര്‍ദേശിക്കുന്നത്. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് ഡിപോസിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് എന്നിങ്ങനെ മൂന്ന് സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് ഇ പി എഫ് ഒ കൈകാര്യം ചെയ്യുന്നത്. ഈ മൂന്ന് പദ്ധതികളിലായി ഏതാണ്ട് ആറു കോടി വരിക്കാരുണ്ട് ഇ പി എഫ് ഒ യ്ക്ക്.
    


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com