ADVERTISEMENT
ആദായ നികുതി ഇളവിനായുള്ള  നിക്ഷേപം  മാർച്ച്‌ 31നകം എങ്ങനെ നടത്തുമെന്ന ആശങ്കയിലാണോ. എങ്കിൽ അതിനായി പരക്കം   പായേണ്ട.  ജൂൺ 30 വരെ സമയം ഉണ്ട്‌.കോവിഡ് 19 മഹാമാരിയായി  വ്യാപിക്കുന്നതിനിടയിൽ ആദായ നികുതി ഇളവിനുള്ള നിക്ഷേപങ്ങൾ   നടത്താൻ കഴിയാത്തവർക്ക്  ജൂൺ 30 വരെ സമയമുണ്ട്. 2019-2020 സാമ്പത്തികവർഷത്തെ ആദായ നികുതി  ഇളവിനായി നിക്ഷേപം  നടത്താനുള്ള  സമയപരിധി മാർച്ച്‌ 31ൽ  നിന്നും ജൂൺ 30ലേക്ക്‌ മാറ്റിയതായി കഴിഞ്ഞ ദിവസം  ധനമന്ത്രി അറിയിച്ചു. കൊറോണയെ തുടർന്ന്  ആളുകളുടെ  കയ്യിൽ  പണമില്ലാതായതും ബാങ്ക്, മ്യൂച്ചൽ ഫണ്ട്‌  അടക്കമുള്ള നിക്ഷേപ സ്ഥാപനങ്ങൾ  പൂർണമായും  പ്രവർത്തിക്കാതിരുന്നതും പരിഗണിച്ചാണ് തിയതി മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com