കോറോണ പേടി,രാജ്യത്ത് 15 ദിവസം പിന്‍വലിച്ചത് 53,000 കോടി രൂപ

HIGHLIGHTS
  • അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് ഇത്രയും തുക
money
SHARE

കൊറോണയെ ചെറുക്കാന്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ വന്‍തോതില്‍ പണം ശേഖരിക്കുകയാണ് ജനങ്ങള്‍. കൊറോണ ഭീതി നിഴലിച്ച തുടക്കത്തിലെ 15 ദിവസത്തിനിടയില്‍ 53,000 കോടി രൂപയാണ് ജനങ്ങള്‍ പണമായി പിന്‍വലിച്ചത്. സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഇത്രയധികം തുക പിന്‍വലിക്കപ്പെട്ടത്. ഉത്സവ കാലങ്ങളിലോ തിരഞ്ഞെടുപ്പ് വേളയിലോ ആണ് പണം പിന്‍വലിക്കല്‍ ഇങ്ങനെ വ്യാപകമാകാറുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ ഡിജിറ്റല്‍ പണമിടപാകുള്‍ പ്രോത്സാഹിപ്പിച്ച് വരികയാണ്. ഇതിന്റെ ഫലമായി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവരുടെ എണ്ണത്തില്‍ കുതിച്ച് ചാട്ടമുണ്ടാവുകയും ചെയ്തു. എന്നാല്‍ കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ ഡിജിറ്റല്‍ പണമിടപാടില്‍ 30 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് പണം പിന്‍വലിച്ച് കൈയ്യില്‍ സൂക്ഷിക്കുന്നവരുടെ എണ്ണം ഉയരുന്ന കണക്ക് വരുന്നത്. പ്രതിസന്ധികാലത്ത് ഉറപ്പിന് വേണ്ടി ആളുകള്‍ കറന്‍സി കൈയ്യില്‍ സൂക്ഷിക്കാനാണ് താത്പര്യം കാണിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. 21 ദിവസത്തേയ്ക്ക് രാജ്യം ലോക് ഡൗണിലേക്ക് പോയതോടെ കറന്‍സി കൈയ്യില്‍ സൂക്ഷിക്കുന്നവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA