ADVERTISEMENT

കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ അടച്ചിടല്‍ കാലയളവില്‍ പോസ്റ്റ് ഓഫീസുകളില്‍ അടിസ്ഥാന തപാല്‍, സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാകും. തപാല്‍ ശൃംഖല വഴി അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് എന്നിവ വഴി പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കഴിയും.
ഏത് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിനായി  എടിഎം സൗകര്യവും ആധാര്‍ അധിഷ്ഠിത പേമെന്റ് സംവിധാനവും   പോസ്റ്റ്ഓഫീസുകളില്‍  ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി  സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് തപാല്‍ വകുപ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

പോസ്റ്റ് ഓഫീസ് ഓണ്‍വീല്‍

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന തപാല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി  തപാല്‍ വകുപ്പ്  കേരള സര്‍ക്കിളില്‍ പോസ്റ്റ് ഓഫീസ് ഓണ്‍വീല്‍ പദ്ധതി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. സേവിങസ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, തപാല്‍ ഇന്‍ഷൂറസ് പ്രീമിയം അടയ്ക്കല്‍, രജിസ്‌ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, ഇലക്ട്രോണിക് മണി ഓഡര്‍ തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ സേവനങ്ങള്‍ ആണ്  ഇത്തരത്തില്‍ ലഭ്യമാക്കുക.
നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്  മാര്‍ച്ചിലെ ഇന്‍ഷൂറന്‍സ് പ്രീമിയം അടയ്ക്കാനുള്ള  സമയ പരിധി  നീട്ടിയതായി തപാല്‍ വകുപ്പ് അറിയിച്ചു. മാര്‍ച്ചിലെ  പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറസ് (പിഎല്‍ഐ), ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ( ആര്‍പിഎല്‍ഐ) പ്രീമിയം  പിഴ കൂടാതെ 2020 ഏപ്രില്‍ 30 വരെ അടയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com