സാമ്പത്തിക വര്‍ഷം, ജൂലായ് ഒന്നിലേക്ക് മാറില്ല

HIGHLIGHTS
  • നാളെ മുതൽ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങും
agrement
SHARE

സാമ്പത്തിക വര്‍ഷാരംഭം നിലവിലെ ഏപ്രില്‍ ഒന്ന് എന്നതില്‍ നിന്ന് ജൂലായ് ഒന്നിലേക്ക്് മാറില്ല. സര്‍ക്കാരാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സോഷ്യല്‍ മീഡിയിയല്‍ ഇന്ത്യയുടെ സാമ്പത്തിക വര്‍ഷം മാറുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങളായി കറങ്ങുന്നുണ്ട്. നിലവിലെ ഏപ്രില്‍ ഒന്നില്‍ നിന്ന് ജൂലായ് ഒന്നിലേക്ക് സാമ്പത്തിക വര്‍ഷാരംഭം മാറുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനാണ് സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ വ്യക്തത വരുത്തിയത്.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം പതിവു പോലെ ഏപ്രില്‍ ഒന്നിന് തന്നെയായിരിക്കുമെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ശേഖരിക്കുന്നതിന്റെ തീയതി നീട്ടിക്കൊണ്ടുള്ള ഗസറ്റ് നോട്ടിഫിക്കേഷന്‍ വന്നതിന് പിന്നാലെയാണ് സാമ്പത്തിക വര്‍ഷം സംബന്ധിച്ച പത്രകുറിപ്പ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വര്‍ഷം മൂന്ന് മാസം നീട്ടണമെന്ന ആവശ്യത്തില്‍ നിന്നാണ് ആശയക്കുഴപ്പം ഉടലെടുത്തത്.


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA