ADVERTISEMENT
കാര്‍ഷിക വിളകള്‍ക്ക് വേണ്ടി എടുത്ത കര്‍ഷകരുടെ വായ്പകള്‍ക്കുള്ള പലിശ ആനുകൂല്യം മേയ് 31 വരെ ലഭിക്കും. വായ്പയെടുത്ത് കൃത്യസമയത്ത് തിരിച്ചടവ് നടത്തുന്ന കര്‍ഷകര്‍ക്കാണ് പലിശ സബ്‌സിഡിയ്ക്കും ഇന്‍സെന്റീവുകള്‍ക്കും അര്‍ഹത ഉണ്ടായിരുന്നുള്ളു.  ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാനുള്ള തീയതി മേയ് 31 വരെയാക്കുകയായിരുന്നു. 2020 മാര്‍ച്ച് ഒന്നിനും മേയ് 31 നും ഇടയില്‍ കാലാവധി എത്തുന്ന കാര്‍ഷിക വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനാണ് തീയതി നീട്ടി നല്‍കിയത്. ഇതനുസരിച്ച് പലിശ സബ്‌സിഡി ആനുകൂല്യങ്ങള്‍ ഈ കര്‍ഷകര്‍ക്ക് നഷ്ടമാവില്ല. മൂന്ന് ലക്ഷം രൂപ വരെയാണ് കാര്‍ഷിക വായ്പ നല്‍കുന്നത്.

കൃത്യസമയത്ത് തിരിച്ചടവ് നടത്തുകയാണെങ്കില്‍ ഇത്തരം വായ്പകള്‍ക്ക് അഞ്ച് ശതമാനം സബ്‌സിഡി കഴിച്ച് നാലു ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല കര്‍ഷകര്‍ക്കും വിളവെടുത്ത ശേഷം ഇത് വില്‍ക്കാനോ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാനോ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ പലര്‍ക്കും തിരിച്ചടവില്‍ കൃത്യത പാലിക്കാനാകുമായിരുന്നില്ല. തിരിച്ചടവ് മുടങ്ങുമ്പോള്‍ പലിശ ആനുകൂല്യത്തിനുള്ള അര്‍ഹതയും നഷ്ടപെടുമായിരുന്നു. തീയതി നീട്ടി നല്‍കുക വഴി കര്‍ഷകര്‍ക്ക് തിരിച്ചടവിന് മൂന്ന് മാസത്തെ സാവകാശം കിട്ടും. അര്‍ഹമായ പലിശ ആനുകൂല്യം നേടാനുമാകും.





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com