ADVERTISEMENT
നികുതി ദായകര്‍ക്ക്‌ ആശ്വസിക്കാം, നികുതി ഇളവ്‌ നേടാനുള്ള നിക്ഷേപങ്ങള്‍ നടത്താന്‍ മൂന്ന്‌ മാസം കൂടി സമയം ലഭിക്കും.
നിലവിലെ സാഹചര്യം പരിഗണിച്ച്‌ 80 സി, 80 ഡി വകുപ്പുകള്‍ പ്രകാരം ആദായ നികുതി കിഴിവുകള്‍ നേടുന്നതിന്‌ വേണ്ടിയുള്ള നിക്ഷേപങ്ങള്‍/ പേമെന്റുകള്‍ നടത്താനുള്ള സമയപരിധി സര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച്‌ 31 വരെ നടത്തുന്ന നിക്ഷേപങ്ങളായിരുന്നു ഇതുവരെ നികുതി ഇളവിനായി പരിഗണിച്ചിരുന്നത്‌.

സമയ പരിധി നീട്ടിയത്‌ ആദായ നികുതി നിയമത്തിന്റെ 80സി, 80ഡി, 80ജി വകുപ്പുകള്‍ക്ക്‌ കീഴില്‍ വരുന്ന നിക്ഷേപങ്ങള്‍/ പേമെന്റുകള്‍ക്ക്‌ ബാധകമാകുമെന്ന്‌ റവന്യു വകുപ്പ്‌ അറിയിച്ചു. എല്‍ഐസി, പിപിഎഫ്‌, എന്‍എസ്‌സി , ഇഎല്‍എസ്‌എസ്‌, ഇപിഎഫ്‌, എന്‍പിഎസ്‌, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍സ്‌ സേവിങ്‌സ്‌ സ്‌കീം തുടങ്ങിയവയാണ്‌ ആദായ നികുതി നിയമത്തിലെ 80 സി വകുപ്പ്‌ പ്രകാരം നികുതി ഇളവ്‌ ലഭിക്കുന്ന ചില പ്രധാന നിക്ഷേപങ്ങള്‍.

ആരോഗ്യ ഇന്‍ഷൂറസ്‌  പോളിസി പ്രീമിയത്തിനാണ്‌ ആദായ നികുതി നിയമത്തിന്റെ 80 ഡി വകുപ്പ്‌ പ്രകാരം നികുതി ഇളവ്‌ ലഭിക്കുന്നത്‌.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങക്കും നല്‍കുന്ന സംഭാവനകള്‍ക്ക്‌ 80 ജി വകുപ്പ്‌ പ്രകാരം ഉള്ള ഇളവ്‌ ലഭിക്കും.

മൂലധന നേട്ടങ്ങളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ / കിഴിവുകള്‍ ക്ലെയിം ചെയ്യുന്നതിനുള്ള നിക്ഷേപം/ നിര്‍മ്മാണം/ വാങ്ങല്‍ എന്നിവ നടത്താനുള്ള സമയപരിധിയും ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്‌.

2020 ജൂണ്‍ 30 വരെ നടത്തുന്ന നിക്ഷേപം/ നിര്‍മ്മാണം / വാങ്ങല്‍ എന്നിവ 2019-20 സാമ്പത്തിക വര്‍ഷത്തെ മൂലധന നേട്ടത്തില്‍ നിന്നുള്ള കിഴിവുകള്‍ ക്ലെയിം ചെയ്യുന്നതിന്‌ പരിഗണിക്കുമെന്ന്‌ റവന്യു വകുപ്പ്‌ അറിയിച്ചു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞാഴ്‌ച ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച്‌ 31 ല്‍ നിന്നും ജൂണ്‍ 30 ആയി നീട്ടിയിരുന്നു. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്‌.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com