ADVERTISEMENT
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള മൂന്ന്് മാസത്തെ വായ്പ തിരച്ചടവുകള്‍ക്ക് മൊറോട്ടോറിയം നിലനില്‍ക്കുകയാണല്ലോ. ഭവന വായ്പ, വാഹന,വ്യക്തിഗത, വിദ്യാഭ്യാസ വായ്പകള്‍,ക്രെഡിറ്റ്കാര്‍ഡ് ബാധ്യതകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണെന്നാണ് ബാങ്കുകള്‍ നല്‍കിയിരിക്കുന്ന സന്ദേശം. എന്നാല്‍ മാര്‍ച്ച്് ഒന്നിന് മുമ്പ് കുടശികയായ വായ്പയക്ക് മൂന്ന് മാസത്തെ മൊറോട്ടോറിയം ആനുകുല്യം ലഭിക്കുമോ?

ആര്‍ ബി ഐ മാര്‍ഗ നിര്‍ദേശമനുസരിച്ച് മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള മൂന്ന് ഇ എം ഐ കള്‍ക്കാണ് ആനുകൂല്യം ബാധകമാകുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ സാമ്പത്തിക മേഖലകളും കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഒരു താത്കാലിക ആശ്വാസം എന്ന നിലയിലാണ് ഈ ആനുകുല്യം നല്‍കുന്നത്. ഇതുകൊണ്ട് പ്രത്യേകിച്ച് സാമ്പത്തിക ലാഭമില്ല.  പണമില്ലാത്തതിനാല്‍ ഇപ്പോള്‍ വായ്പ തിരിച്ച് അടയ്‌ക്കേണ്ടതില്ല എന്നു മാത്രം. ബാധകമായ പലിശ ഇക്കാലയളവില്‍ ചുമത്തുകയും ചെയ്യും.
എല്ലാ വായ്പകള്‍ക്കും മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള കാലയളവിലെ തിരിച്ചടവിനാണ് മൊറോട്ടോറിയം ആനുകൂല്യം നല്‍കുന്നത്. അതിന് മുമ്പോ പി്‌മ്പോ ഉള്ള കാലയളവ് ഇവിടെ ബാധകമല്ല. അതുകൊണ്ട് മാര്‍ച്ച് മാസത്തിന് മുമ്പ് എന്‍ പി എ ആയി മാര്‍ക്ക് ചെയ്യപ്പെട്ട വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ല. അങ്ങനെ കിട്ടാക്കടമായി രേഖപ്പെടുത്തപ്പെട്ട വായ്പകള്‍ ആ കുടിശിക അടച്ച് തീര്‍ക്കും വരെ അങ്ങനെ തന്നെ തുടരുകയും ചെയ്യും. എത്ര കുടിശിക ഉണ്ടോ അത് അടച്ച് തീര്‍ത്തതിന് ശേഷം മൊറോട്ടോറിയം ആനുകൂല്യം തേടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com