ADVERTISEMENT
അഡല്‍ പെന്‍ഷന്‍ യോജനയുടെ വിഹിതം അംഗങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് സ്വയം എടുക്കുന്നത് ജൂണ്‍ 30 വരെ നിര്‍ത്തി വച്ചു. ഈ കാലയളവിൽ തവണ അടച്ചില്ലെങ്കിലും പലിശ ഈടാക്കില്ലെന്നും പി എഫ് ആര്‍ ഡി എ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കുടിശിക പലിശയില്ലാതെ ജൂലായ് മാസത്തെ വിഹിതത്തോടൊപ്പം അടയ്ക്കണം.
കോവിഡ് ആനുകൂല്യം എന്നുള്ള നിലയ്ക്ക് ജൂണ്‍ 30 വരെ അക്കൗണ്ടില്‍ നിന്നെടുക്കാത്ത വിഹിതം മുഴുവനും പിന്നീട് വരുന്ന മാസ വിഹിതവും കൃത്യമായി ഒരുമിച്ചടയ്ക്കുന്നവര്‍ക്കാണ് പലിശ ആനുകൂല്യമെന്ന് പി എഫ് ആര്‍ ഡി എ ഉത്തരവില്‍ പറയുന്നു.

കോവിഡ്-19 സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവര്‍ക്ക് വരുത്തി വച്ച സാമ്പത്തിക ദുരിതം പരിഗണിച്ചാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയത്. പുതിയ തീരുമാനമനുസരിച്ച് ജൂണ്‍ 30 വരെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും സ്വമേധയാ എ പി വൈ യിലേക്ക് പണം മാറുകയില്ല. 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്കാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകാവുന്നത്. അക്കൗണ്ടില്‍ നിന്ന് വിഹിതം നേരിട്ട് എടുക്കുകയാണ് രീതി. 60 വയസിന് ശേഷം അടവനുസിരിച്ച് 1,000 മുതല്‍ 5,000 രൂപ വരെ ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ കിട്ടുന്നതാണ് പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com