ADVERTISEMENT
കൊറോണ വൈറസ് ബാധയുണ്ടാക്കിയ പ്രതിസന്ധിയെ തുടര്‍ന്ന് ആദായ നികുതി റിട്ടേണിനുള്ള പുതിയ ഫോം പ്രത്യക്ഷ നികുതി ബോര്‍ഡ് ഏപ്രില്‍ ഒടുവില്‍ പുറത്തിറക്കും. സാധാരണ സാമ്പത്തിക വര്‍ഷം അവസാനിക്കന്ന മാര്‍ച്ച് 31 ന് മുമ്പ് ചെയ്യേണ്ടിയിരുന്ന പല സാമ്പത്തിക പ്രവര്‍ത്തനങ്ങളും കോവിഡ് പ്രിതിസന്ധി മൂലം നികുതിദായകര്‍ക്ക് പൂര്‍ത്തിയാക്കാനായില്ല. രാജ്യം ലോക്ഡൗണിലേക്ക് പോയതോടെ ആദായ നികുതിയുമായി ബന്ധപ്പെട്ട് പല ഡെഡ്‌ലൈനുകളും ജൂണ്‍ 31 വരെ നീട്ടുകയും ചെയ്തിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ഇതിനുള്ള പ്രതിരോധ നടപടികളും കണക്കിലെടുത്താണ് ധനമന്ത്രാലയം തീയതി നീട്ടി നല്‍കിയത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നടത്തിയ നികുതി ഇളവ് നിക്ഷേപങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും ആനുകൂല്യവും കൂടി നികുതി ദായകര്‍ക്ക് ലഭിക്കുന്ന വിധത്തിലായിരിക്കും പുതിയ ഫോം. സാധാരണ നിലയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫോമുകള്‍ ഏപ്രില്‍ ആദ്യവാരത്തിലാണ് നോട്ടിഫൈ ചെയ്യാറ്. ഈ വര്‍ഷവും 2020-21 അസസ്‌മെന്റ് വര്‍ഷത്തേയ്ക്കുള്ള ഇ ഫയലിംഗ് ഫോമുകള്‍ ഏപ്രില്‍ ഒന്നിന് ലഭ്യമാക്കിയിരുന്നു. ഐ ടി ആര്‍ 1(സഹജ്) ഐ ടി ആര്‍ 4 (സുഗം) എന്നിവ ജനുവരി മാസത്തിലും പുറത്തിറിക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പിന്നീട് പല നിക്ഷേപങ്ങളുടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും തീയതി നീട്ടിയിരുന്നു.
എല്‍ ഐ സി അടക്കമുള്ളവ ഉള്‍പ്പെടുന്ന സെക്ഷന്‍ 80 സി, മെഡി ക്ലെയിം, സംഭാവന, മൂലധന നേട്ട നികുതി എന്നിങ്ങനെ പലതിന്റെയും തീയതി മാര്‍ച്ച് 31 ല്‍ നിന്ന് ജൂണ്‍ 30 ലേക്ക് നീട്ടി. ആദായ നികുതി നിയമമനുസരിച്ച് ഒരു സാമ്പത്തിക വര്‍ഷത്തെ ഐ ടി ആര്‍ സമര്‍പ്പിക്കേണ്ടത് ജൂലായ് 31 ന് മുമ്പാണ്. ഇതിന് സാധിക്കാത്തവര്‍ക്കാണ് മാര്‍ച്ച് 31 എന്ന അന്തിമ തീയതി നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com