ADVERTISEMENT
അപ്രതീക്ഷിതമായി എത്തിയ കോവിഡ് വൈറസ് ബാധ ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യക്കാര്‍ക്ക് അധിക നികുതി ബാധ്യത ഉണ്ടാക്കുമോ? ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യങ്ങള്‍ എല്ലാ വാതിലുകളും അടച്ചതോടെ എവിടെയാണോ അവിടെ എന്ന നിലയില്‍ കുടുങ്ങി കിടക്കുകയാണ് പ്രവാസികള്‍. വൈറസ് വ്യാപനത്തിന് ശമനം വന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അവരവരുടെ പൗരന്‍മാരെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും, എല്ലാ ആശങ്കയും മാറി ആഗോള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ എടുത്തേക്കാം. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ കാലത്തിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എത്തി തിരിച്ച് പോകാന്‍ പറ്റാത്ത എന്‍ ആര്‍ ഐ കള്‍ക്ക് നികുതി ബാധ്യതയുണ്ടാകുമോ?

120 ദിവസ പരിധി

മുമ്പ്  182 ദിവസമോ അതിലധികമോ ഇന്ത്യയില്‍ തുടരുന്നവരെയാണ് എന്‍ ആര്‍ ഐ സ്റ്റാറ്റസില്‍ പെടുത്തിയിരുന്നത്. എന്നാല്‍ 2020 ലെ കേന്ദ്ര ബജറ്റില്‍ ഈ മാനദണ്ഡം മാറ്റി. ദിവസങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് 120 ആക്കി. ഇതോടെ ലോക്ഡൗണ്‍ ഇനിയും നീണ്ടു പോകുകയോ അന്തര്‍ദേശീയ യാത്ര നിരോധനം തുടരുകയോ ചെയ്താല്‍ ഇത് ചിലരെയെങ്കിലും 'റെസിഡന്റ'് നികുതി വലയില്‍ പെടുത്തും. ്അതേസമയം വരുമാനം കുറഞ്ഞവരെ ഇത് ബാധിക്കുകയുമില്ല.

15 ലക്ഷം വരുമാനം

ഇന്ത്യയില്‍ താമസിക്കുന്നതിനുളള ദിവസങ്ങള്‍ കുറച്ചുകൊണ്ടുള്ള പുതിയ ചട്ടം 15 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള എന്‍ ആര്‍ ഐ പൗരന്‍മാരെയേ ബാധിക്കൂ. ഒരു സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള വരുമാനം 15 ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ അവര്‍ നികുതിവലയ്ക്ക് പുറത്താണ്. ആ നിലയ്ക്ക് വലിയ തോതില്‍ ആളുകളെ ഇത് ബാധിക്കില്ല എന്ന് ആശ്വസിക്കാം.
ടാക്‌സ് റസിഡന്‍സി സ്റ്റാറ്റസിന് ഒരു സാമ്പത്തിക വര്‍ഷം 120 ദിവസം എന്ന മാനദണ്ഡം മാത്രമല്ല, തൊട്ടുമുമ്പുള്ള നാല് വര്‍ഷത്തില്‍ 365 ദിവസത്തില്‍ കൂടുതല്‍ താമസിച്ചിട്ടുണ്ടാവുകയും വേണം എന്ന ചട്ടം കൂടിയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നോണ്‍ റസിഡന്റ് ഇന്ത്യന്‍ ശ്രദ്ധിക്കേണ്ടത്

പല തവണ വന്ന് പോകുന്നവരാണെങ്കില്‍ ഇതിന്റെ കൃത്യമായ രേഖകള്‍ കൈവശം വയ്ക്കുക. അതനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുക. ആസ്തികളില്‍ നിന്നും ബിസനസ്, കച്ചവടം, നിക്ഷേപം തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന വരുമാനം നികുതി കണക്കാക്കുന്നതിന് പരഗണിക്കപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com