ADVERTISEMENT

പലിശ നിരക്ക് കുറഞ്ഞു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി എസ്ബിഐ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. 'എസ്ബിഐ വികെയര്‍ ഡിപ്പോസിറ്റ് ' എന്ന പേരില്‍ റീറ്റെയ്ല്‍ ടേം ഡിപ്പോസിറ്റ് വിഭാഗത്തില്‍ ആണ് പുതിയ ഉൽപന്നം അവതരിപ്പിച്ചിരിക്കുന്നത്.

അധിക പ്രീമിയം

പുതിയ ഉൽപന്നത്തിന് കീഴില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അഞ്ച് വര്‍ഷവും അതില്‍ കൂടുതലും കാലാവധിയുള്ള ടേം ഡിപ്പോസിറ്റുകള്‍ക്ക് 30 ബേസിസ് പോയിന്റ് അധിക പ്രീമിയം ലഭിക്കും. 2020 സെപ്റ്റംബര്‍ 30 വരെ ഈ സ്‌കീം പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് ബാങ്ക് അറിയിച്ചു.   കാലാവധി പൂര്‍ത്തിയാകും മുമ്പ്  നിക്ഷേപം പിന്‍വലിച്ചാല്‍ അധിക പ്രീമിയം ലഭ്യമാകില്ല. അഞ്ച് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ  പ്രീമിയത്തില്‍ മാറ്റം ഉണ്ടാകില്ല.

കൂടാതെ  എസ്ബിഐ വായ്പ നിക്ഷേപ നിരക്കുകളില്‍ വീണ്ടും കുറവ് വരുത്തി. പുതുക്കിയ നിരക്കുകള്‍ മെയ് 10 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഒരു വര്‍ഷ കാലയളവിലെ എംസിഎല്‍ആര്‍ 7.40 ശതമാനത്തില്‍ നിന്നും 7.25 ശതമാനമായി കുറയും.
റീട്ടെയില്‍ ടേം നിക്ഷേപങ്ങളുടെ നിരക്കിലും എസ്ബിഐ കുറവ് വരുത്തിയിട്ടുണ്ട്. 3 വര്‍ഷം വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങളുടെ നിരക്കില്‍ 20 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. മെയ് 12 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com