ADVERTISEMENT

ലോക്ഡൗണ്‍ കാരണം ഇന്ത്യയില്‍ നിന്നും മടങ്ങി പോകാന്‍ സാധിക്കാത്ത് പ്രവാസികള്‍ക്ക്  അധിക നികുതി ബാധ്യത ഉണ്ടാകുമെന്ന് ഓര്‍ത്ത് ഇനി ആശങ്ക പെടേണ്ടതില്ല. ലോക്ഡൗണ്‍ കാലയളവില്‍ ഇന്ത്യയില്‍ തങ്ങാന്‍ നിര്‍ബന്ധിതരായ പ്രവാസികളുടെ എന്‍ആര്‍ഐ പദവി നഷ്ടമാവില്ല . പ്രവാസികളുടെ ആശങ്ക പരിഗണിച്ച് നിലവിലെ സാഹചര്യത്തില്‍ എന്‍ആര്‍ഐ പദവി തീരുമാനിക്കുമ്പോള്‍  ലോക്ഡൗണ്‍ കാലയളവ്  കണക്കാക്കേണ്ടതില്ല  എന്നാണ്  സര്‍ക്കാര്‍ തീരുമാനം.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാംരഭിക്കാത്തതിനാല്‍ ലോക്ഡൗണിന് മുമ്പ് ഇന്ത്യയില്‍ എത്തിയ പ്രവാസികള്‍ ഇപ്പോഴും രാജ്യത്ത്  തുടരുകയാണ്. കൂടുതല്‍ ദിവസം ഇന്ത്യയില്‍ തങ്ങേണ്ടി വന്നതിനാല്‍ തങ്ങളുടെ എന്‍ആര്‍ഐ പദവി നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു പ്രവാസികള്‍. എന്‍ആര്‍ഐ പദവി നഷ്ടമായാല്‍ എന്‍ആര്‍ഐകള്‍ക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളും നഷ്ടമാകും.
നേരത്തെ 182 ദിവസമോ അതില്‍  കൂടുതലോ രാജ്യത്ത്  തുടരുകയാണെങ്കില്‍   എന്‍ആര്‍ഐ പദവി നഷ്ടമാകും എന്നായിരുന്നു വ്യവസ്ഥ. കഴിഞ്ഞ ബജറ്റില്‍ ഇതിന് ഭേദഗതി വരുത്തുകയും ദിവസങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുകയും ചെയ്തിരുന്നു.  വര്‍ഷം 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങിയാല്‍ എന്‍ആര്‍ഐ പദവി നഷ്ടമാകും എന്നാണ് നിലവിലെ വ്യവസ്ഥ. പുതിയ വ്യവസ്ഥ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാൽ അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിന് ശേഷം  2020-21  കാലയളവിലക്കുള്ള തുടര്‍ സര്‍ക്കുലര്‍ പുറത്തിറക്കും.

English Status: Nri Status will Continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com