നിക്ഷേപവിവരം സമയത്ത് നല്‍കിയില്ലെങ്കിൽ കൂടിയ തുക ടിഡിഎസ് പിടിച്ചേക്കാം

HIGHLIGHTS
  • പുതിയ നികുതിസമ്പ്രദായം കൂടിയായപ്പോൾ ആശയക്കുഴപ്പമേറെ
Income Tax-Jan.indd
SHARE

ഉറവിടത്തില്‍ നിന്ന് നികുതി പിടിക്കുന്നതിന് തൊഴില്‍ ദാതാവിനെ പ്രാപ്തമാക്കാന്‍ ജീവനക്കാര്‍ സമയത്ത് നികുതി ഇളവിനുള്ള നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരം നല്‍കണമെന്നാണ് ചട്ടം. സാധാരണ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ മാസത്തിലാണ് ഈ ഡിക്ലറേഷന്‍ നല്‍കേണ്ടത്. എന്നാല്‍ കോറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 21 ന്  രാജ്യം ലോക്ഡൗണിലേക്ക് പോയതോടെ ജീവനക്കാര്‍ക്ക് നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങള്‍ തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, കഴിഞ്ഞ ബജറ്റില്‍ പുതിയ നികുതിസമ്പ്രദായം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് കുറഞ്ഞ നികുതി നിരക്കും കൂടുതല്‍ സ്‌ളാബുമുള്ള ഈ നികുതിസമ്പ്രദായമാണോ അതോ കിഴിവുകളും ഒഴിവുകളുമുള്ള താരതമ്യേന ഉയര്‍ന്ന നികുതി നിരക്ക് ബാധകമായ പഴയ രീതിയാണോ തിരഞ്ഞെടുക്കുന്നതെന്ന് ജീവനക്കാര്‍ തൊഴില്‍ ദാദാവിനെ അറിയിക്കണമെന്നായിരുന്നു ചട്ടം.

കൊറോണ എല്ലാം അവതാളത്തിലാക്കി

സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ഏത് നികുതി സമ്പ്രദായമാണ് സ്വീകരിക്കുന്നതെന്ന് ജീവനക്കാര്‍ കമ്പനിയെ അറിയിക്കണമായിരുന്നു. സാമ്പത്തിക വര്‍ഷാവസാനം വരെ ഇതില്‍ തുടരുകയും പിന്നീട് വേണമെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ മാറ്റുകയും ചെയ്യാമെന്നായിരുന്നു ചട്ടം. എന്നാല്‍ കൊറോണ എല്ലാം അവതാളത്തിലാക്കി. നിരക്ക് കുറഞ്ഞ പുതിയ രീതിയാണോ പഴയ നികുതി സമ്പ്രദായമാണോ തിരഞ്ഞെടുക്കുന്നതെന്ന് അറിയിക്കാത്തതിനാല്‍ മേയിലെ ശമ്പളത്തില്‍ ഈ കുറവ് വരുത്തിയിട്ടില്ല.

വരുമാനം വിലയിരുത്തി രണ്ട് നികുതി സമ്പ്രദായവും തമ്മില്‍ താരതമ്യം ചെയ്ത് കുറഞ്ഞ നികുതി ബാധ്യതയുള്ള രീതി തിരഞ്ഞെടുക്കേണ്ടതാണ്. ഇത് ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന നികുതി കുറയ്ക്കാന്‍ ഇടയാക്കും. സമയത്തിനുള്ളില്‍ ഇത് ചെയ്തില്ലെങ്കില്‍ പഴയ രീതിയനുസരിച്ച് ഉയര്‍ന്ന തുക ശമ്പളത്തില്‍ നിന്ന് കിഴിക്കും. സാധാരണ നിലയില്‍ അവസാന വര്‍ഷത്തെ നിക്ഷേപ രേഖകള്‍ അനുസരിച്ച് ശമ്പളത്തില്‍ നിന്ന് മുന്‍കൂര്‍ നികുതി പിടിക്കുകയാണ് പതിവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA