ADVERTISEMENT

നികുതി ബാധ്യത കുറയ്ക്കുന്നില്ല എങ്കിലും കോവിഡ് ഉത്തേജന പാക്കേജിന്റെ ഭാഗമായി ടി ഡി എസ് (ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ്), ടി സി എസ്  (ടാക്‌സ് കളക്ഷന്‍ അറ്റ് സോഴ്‌സ്) 25 ശതമാനം കുറയ്ക്കുമെന്ന പ്രഖ്യാപനം നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും നേട്ടമുണ്ടാക്കും. നികുതി ബാധ്യത എത്രയാണെങ്കിലും ഒരോ പാദത്തിലും നികുതിദായകര്‍ അത് നല്‍കാന്‍ ബാധ്യസ്ഥരാണ്. വ്യത്യസ്തങ്ങളായ പണകൈമാറ്റങ്ങള്‍ക്ക് വിവിധ നിരക്കിലാണ് ടി ഡി എസ് പിടക്കുന്നത്. വിവിധ പേയ്‌മെന്റുകള്‍ക്ക് ഇത് രണ്ട് ശതമാനം മുതല്‍ 30 ശതമാനം വരെയുണ്ട്. ഇങ്ങനെ പിടിക്കുന്ന തുകയില്‍ 25 ശതമാനമാണ് കുറവ് വരുത്തുന്നത്.

ഗുണഭോക്താക്കള്‍ ഇവര്‍

കരാര്‍ തുക, ഡോക്ടര്‍, അഭിഭാഷകര്‍, ആര്‍ക്കിടെക്ടുമാര്‍ തുടങ്ങിയവരുടെ ഫീസ്, പലിശ, വാടക, ഡിവിഡന്റ്, കമ്മീഷന്‍, ബ്രോക്കറേജ് വരുമാനം ഇവയെല്ലാം ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ വരും. അതായത് കച്ചവടക്കാര്‍ക്കും ഇത്തരം പ്രൊഫഷണല്‍ സേവനങ്ങള്‍ നടത്തുന്നവര്‍ക്കും ചെലവഴിക്കാന്‍ കൂടുതല്‍ പണം ഈ നടപടിയിലൂടെ കൈകളില്‍ വരും. ഈ പണം വിപണിയിലെ പണലഭ്യത വര്‍ധിപ്പിക്കുമെന്നാണ് ഇതിന് പിന്നിലുള്ള കണക്ക് കൂട്ടല്‍. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ബാക്കിയുള്ള കാലത്തേയ്ക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. മേയ് 14 മുതല്‍ 2021 മാര്‍ച്ച് 31 വരെ. എന്നാല്‍ ഇവിടെ കരാറുകാരുടെയും ഡോക്ടര്‍മാര്‍ പോലുള്ള പ്രൊഫഷണലുകളുടെയും ഏജന്റുമാരുടെയും ബിസിനസുകള്‍ ഈ കോവിഡ് കാലത്ത് എത്ര കണ്ട് മികവ് പുലര്‍ത്തുമെന്ന ചോദ്യമുണ്ട്.
ഇവര്‍ സേവനങ്ങള്‍ക്ക് പണമീടാക്കുമ്പോള്‍ അവരുടെ പ്രതിഫലത്തില്‍ നിന്ന് 10 ശതമാനം ടിഡിഎസ് പിടിച്ചിരുന്ന സ്ഥാനത്ത് അത് 7.5 ശതമാനമാകും. അതുപോലെ 50000 രൂപയില്‍ കൂടുതല്‍ വാടക നല്‍കുമ്പോഴും വാടകക്കാരന്‍ ടി ഡി എസ് പിടിക്കണം. അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാതെ ഇ പി എഫില്‍ നിന്ന് പണം പിന്‍വലിക്കുന്ന ശമ്പളവരുമാനമുള്ള ആളും 10 ശതമാനം ടി ഡി എസ് നല്‍കേണ്ടതുണ്ട്. ഇതെല്ലാം ആനുകൂല്യത്തിന്റെ പരിധിയില്‍ വരും.

ബാങ്ക് നിക്ഷേപകര്‍ക്ക് ഗുണം

ടിഡിഎസില്‍ കുറവ് വരുത്തിയ നടപടി ബാങ്ക് നിക്ഷേപകര്‍ക്ക് ഗുണം ചെയ്യും. പലിശ വരുമാനമായി വര്‍ഷം ലഭിക്കുന്ന തുകയുടെ 10 ശതമാനം പിടിച്ചിട്ടാണ് ബാങ്കുകള്‍ നിക്ഷേപകരുടെ അക്കൗണ്ടില്‍ വരവ് വയ്ക്കുന്നത്. വര്‍ഷം 60000 രൂപ പലിശ വരുമാനമുള്ള നിക്ഷേപകന് വര്‍ഷാ വര്‍ഷം ഇങ്ങനെ 6,000 രൂപ ടിഡിഎസ് പിടിക്കുമായിരുന്നു. ടിഡിഎസ് പിടിച്ചതിന് ശേഷമുള്ള പണമാണ് അക്കൗണ്ടില്‍ വരിക. ഇനി ഇതിന്റെ 25 ശതമാനം കുറവ് വരും

English Summery:Beneficial For Entrepreneurs and Professionals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com