ADVERTISEMENT

2019-20 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് കോവിഡ് പാക്കേജിന്റെ ഭാഗമായി നാലു മാസം കൂടി നീട്ടി നല്‍കി. നവംമ്പര്‍ 30 വരെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി. നേരത്തെ ജാലായ് 31 ആയിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അതോടൊപ്പം ടാക്‌സ് ഓഡിറ്റിന്റെ തീയതിയും സെപ്തംബര്‍ 30 ല്‍ നിന്ന് ഒക്ടോബര്‍ 31 ലേക്ക് നീട്ടി.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ രണ്ട് മാസത്തിലേക്ക് നീളുമ്പോള്‍ തീയതി നീട്ടി ലഭിച്ചത് നികുതിദായകര്‍ക്ക്് ആശ്വാസമാകും. വൈറസ് ബാധയെ തുടര്‍ന്ന് എങ്ങും അനിശ്ചിതത്വം നിറയുമ്പോള്‍ ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കാന്‍ നികുതി ദായകര്‍ക്ക്് സമയം ലഭിക്കും. നേരത്തെ ഫോം 16 സ്വീകരിക്കുന്നതിനുള്ള അവസാന ദിവസം ജൂണ്‍ 10 ല്‍ നിന്ന് ജൂണ്‍ 30 ലേക്ക് നീട്ടിയിരുന്നു.
പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട മറ്റൊരു നിര്‍ണായക പ്രഖ്യാപനവും ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തി. ശമ്പളേതര പണമിടപാടുകളില്‍ ബാധകമായ ടി ഡി എസ് നിരക്കില്‍ 25 ശതമാനം കുറവ് വരുത്തിയതാണ് ഇതില്‍ പ്രധാനം. ടി സി എസിലും 25 ശതമാനം കുറവ് വരുത്തി. ഇതിന് 2021 മാര്‍ച്ച് 31വരെ പ്രാബല്യമുണ്ടായിരിക്കും. മാസം അര ലക്ഷം രൂപയില്‍ കൂടിയ വാടക വരുമാനം, കമ്പനികളില്‍ നിന്നും മ്യൂച്ച്വല്‍ ഫണ്ടുകളിലും നിന്നും ലഭിക്കുന്ന ഡിവിഡന്റ് കൂടാതെ സ്ഥിരനിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനം എന്നിവയിലെല്ലാം ഈ ആനുകൂല്യം ബാധകമാകും.

English Summery:ITR Filing Date Extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com