ADVERTISEMENT

ആര്‍ ബി ഐ ദീര്‍ഘിപ്പിച്ച 'ഇ എം ഐ അവധി' യെ കുറിച്ചുള്ള സംശയങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. ഭവന, വാഹന വായ്പകള്‍, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പ എന്നിങ്ങനെ നിരവധി വായ്പകളില്‍ കുടുങ്ങിക്കിടക്കുന്നവരാണ് ഏറെയും.
ഏതേത് തരം വായ്പകള്‍ക്കാണ് ആനുകൂല്യം? പലിശ ആനൂകുല്യം ലഭിക്കുമോ? എല്ലാ സ്ഥാപനങ്ങളിലും ഇത് ലഭ്യമാണോ? എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളിപ്പോഴുമുണ്ട്. ആദ്യം പ്രഖ്യാപിച്ച മൊറട്ടോറിയമാണ് അഗസ്റ്റ് 31 വരെ നീട്ടിയത്. വായ്പയുടെ പ്രിന്‍സിപ്പല്‍, പലിശ,,ബുള്ളറ്റ് റിപേയ്മെന്റ്, തുല്യമായ മാസതവണകള്‍, ക്രെഡിറ്റ് കാര്‍ഡ് ഡ്യൂ എന്നിവയ്ക്കായിരിക്കും മൊറോട്ടോറിയം ബാധകം.

ക്രെഡിറ്റ് സ്‌കോര്‍

ആര്‍ബി ഐ പ്രഖ്യാപിച്ച ഈ ആനുകൂല്യം വായ്പ എടുത്തയാളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. ലോണിന്റെ റിസ്‌ക് ക്ലാസിഫിക്കേഷനെയും ബാധിക്കില്ല. അതായത് പുതിയ തീരുമാനത്തോടെ മാര്‍ച്ച് മുതല്‍ ആഗസ്ത് വരെയുള്ള ഇ എം ഐ അടച്ചില്ലെങ്കിലും അത് കിട്ടാക്കടമാകില്ല.  പക്ഷെ ബാങ്കിന് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കേണ്ടതുണ്ട്.  

ഇക്കാലയളവിലെ പലിശ തട്ടിക്കിഴിക്കുമോ?

ബാക്കി നില്‍ക്കുന്ന തുകയുടെ പലിശ സാധാരണ പോലെ ഇക്കാലയളവിലും മുതലിലേക്ക് കൂടിച്ചേരും.എന്നാല്‍ ആറ് മസക്കാലയളവിന് ശേഷം ഇക്കാലത്തെ പലിശ പിന്നീടുള്ള മാസങ്ങളില്‍ അടയ്‌ക്കേണ്ടി വരുകയോ. ഇ എം ഐ നീട്ടുകയോ എല്ലാ ബാങ്ക് വായ്പകള്‍ക്കും ഇത് ബാധകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com