നിങ്ങൾക്ക് പാൻ ഇല്ലേ? ഇനി അപേക്ഷിച്ചാല്‍ ഉടന്‍ കിട്ടും

HIGHLIGHTS
  • ഇ–പാൻ സൗജന്യമായി
nirmala-seetharaman
SHARE

പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍ അഥവ പാന്‍ ഇനിമുതല്‍ അപേക്ഷിച്ചാല്‍ ഉടന്‍ ലഭ്യമാകും. പാന്‍ തല്‍ക്ഷണം അനുവദിക്കുന്നതിന് വേണ്ടിയുള്ള  സൗകര്യം സര്‍ക്കാര്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിർമല സീതാരാമനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സാധുതയുള്ള ആധാര്‍ നമ്പര്‍  ഉള്ള അപേക്ഷകര്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാവുക. മാത്രമല്ല  അപേക്ഷകര്‍ക്ക്  ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും നിര്‍ബന്ധമാണ്.

പേപ്പര്‍ രഹിതം

പാന്‍ അനുവദിക്കുന്ന നടപടികള്‍ പൂര്‍ണമായും പേപ്പര്‍ രഹിതമായിരിക്കും. മാത്രമല്ല അപേക്ഷകന് ഇലക്ട്രോണിക് പാന്‍ ( ഇ-പാന്‍ ) സൗജന്യമായാണ് ലഭ്യമാക്കുന്നത്. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് വെബ്‌സൈറ്റില്‍ ഇതിന്റെ ബീറ്റ പതിപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍  പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നതായി  കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി) പറഞ്ഞു.
തല്‍ക്ഷണ പാന്‍ അലോട്ട്‌മെന്റിനായി 2020 മെയ് 25 വരെ  6,88,727 അപേക്ഷകള്‍ ലഭിച്ചു  ഇതില്‍ 6,77,680 പാന്‍ വെറും പത്ത് മിനുട്ടിനുള്ളില്‍ അനുവദിച്ചതായും  സിബിഡിറ്റി കൂട്ടിചേര്‍ത്തു .മെയ് 25 വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ നികുതിദായകര്‍ക്ക് ഇതുവരെ 50.52 കോടി പാന്‍ കാര്‍ഡുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 49.39 കോടി കാര്‍ഡുകള്‍ വ്യക്തികള്‍ക്ക് അനുവദിച്ചതാണ്. ഇതിനോടകം 32.17 കോടിയിലേറെ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

അപേക്ഷിച്ച ഉടന്‍  പാന്‍ ലഭിക്കുന്നതിന്

∙പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷകന്‍ ആദ്യം  ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

∙സാധുവായ ആധാര്‍ നമ്പര്‍ നല്‍കുക.

∙ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും

∙ഇത് നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ 15 അക്ക അക്‌നോളജ്‌മെന്റ് നമ്പര്‍ ലഭിക്കും.

∙ആധാര്‍ നമ്പര്‍ നല്‍കി അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് ഏത് സമയത്തും പരിശോധിക്കാം.

∙ഇ-പാന്‍ അനുവദിച്ച് കഴിഞ്ഞാല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം

∙ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയിലിലേക്കും ഇ-പാന്‍ അയച്ചു തരും.

English Summery:Instant Allocation of Panതൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA