ADVERTISEMENT

ആദായ നികുതി ഒഴിവുകളും കിഴിവുകളും ലഭിക്കുന്നതിനുള്ള  അവസാന തീയതി മാര്‍ച്ച് 31 ല്‍ നിന്ന് ജൂണ്‍ 30 ലേക്ക് നീട്ടിയിരുന്നു. ഇക്കാലയളവിൽ രാജ്യം ലോക്ഡൗണിലേക്ക് പോയതാണ് കാരണം. അതായത് ജൂണ്‍ 30 വരെ നടത്തുന്ന നിക്ഷേപങ്ങളും 2020 സാമ്പത്തിക വര്‍ഷത്തില്‍ കിഴിവുകള്‍ക്കായി ക്ലെയിം ചെയ്യാം. ഈ അവസരത്തിൽ 80 സി യുമായി ബന്ധപ്പെട്ട വകുപ്പുകൾ അറിയുക. ചില നിക്ഷേപങ്ങൾക്കും ചെലവുകൾക്കും വരുമാനത്തിൽനിന്നു കിഴിവ് അനുവദിക്കുന്ന വകുപ്പാണ് 80 സി എന്നത്.

80 സിസി വകുപ്പ് ഇപ്പോൾ നിലവിലില്ല (ഓഹരികളിൽ നിക്ഷേപത്തിനു കിഴിവ് അനുവദിക്കുന്ന വകുപ്പ് 1993 മുതൽ പ്രാബല്യത്തോടെ 1996 ൽ നിർത്തലാക്കി).

എന്തെല്ലാം കിഴിവുകൾ?

80 ഡി ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് കിഴിവനുവദിക്കുന്ന വകുപ്പാണ്. 80 സി വകുപ്പനുസരിച്ചു നിക്ഷേപങ്ങൾക്കും ചെലവുകൾക്കും ഒന്നര ലക്ഷം രൂപ വരെ പരമാവധി കിഴിവു ലഭിക്കും. ഇരുപത്തിനാലോളം ഇനങ്ങൾക്ക് ഈ വകുപ്പു പ്രകാരം കിഴിവു ലഭിക്കുന്നു.
പ്രധാനമായും ലൈഫ് ഇൻഷുറൻസ് പ്രീമിയം (സ്വന്തം കൂടാതെ, ഭാര്യ/ഭർത്താവ്, മക്കളുടെ പേരിലുള്ളതിനും അർഹതയുണ്ട്), ഡെഫർഡ് ആനുവിറ്റി കോൺട്രിബ്യൂഷൻ, പിഎഫ്, പിപിഎഫ് കോൺട്രിബ്യൂഷൻ, അംഗീകൃത സൂപ്പർ ആനുവേഷൻ ഫണ്ടിലേക്കുള്ള കോൺട്രിബ്യൂഷൻ, നാഷനൽ േസവിങ്സ് സർട്ടിഫിക്കറ്റിലെ നിക്ഷേപം, യുലിപ് കോൺട്രിബ്യൂഷൻ, എൽഐസിയുടെ ആന്വിറ്റി പ്ലാൻ, 10(23D) വകുപ്പു പ്രകാരമുള്ള മ്യൂച്വൽ ഫണ്ട് യൂണിറ്റിലെ സബ്സ്ക്രിപ്ഷൻ, മ്യൂച്വൽ ഫണ്ടുകളുടെ പെൻഷൻ ഫണ്ട് കോൺട്രിബ്യൂഷൻ, നാഷനൽ ഹൗസിങ് ബാങ്കിന്റെ പെൻഷൻ ഫണ്ടിലേക്കുള്ള കോൺട്രിബ്യൂഷൻ, ഇന്ത്യയിലെ യൂണിവേഴ്സിറ്റി, സ്കൂൾ, വിദ്യാഭ്യാസ സ്ഥാപനത്തിൽ രണ്ടു മക്കളുടെ ട്യൂഷൻ ഫീസ് എന്നിവ കൂടാതെ വീടു പണിയാൻ/വാങ്ങാൻ എടുത്ത ഭവനവായ്പയുടെ പ്രിൻസിപ്പൽ അടവു തുകയ്ക്കും 80 സി കിഴിവുണ്ട് (റിപ്പയർ/റിനോവേഷൻ എടുത്ത വായ്പയാണെങ്കിൽ കിഴിവില്ല. വ്യക്തികളിൽ നിന്നുമെടുത്ത വായ്പയ്ക്കും ആനുകൂല്യമില്ല).

സ്റ്റാംപ് ഡ്യൂട്ടിയ്ക്കും കിഴിവ്

പുതിയ വീടു വാങ്ങാൻ നൽകുന്ന സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും 80 സി കിഴിവിന് അർഹമാണ്. മേൽപറഞ്ഞവയെല്ലാം ചേർന്ന് പരമാവധി കിഴിവ് 1,50,000 രൂപയാണ് എന്നു മാത്രം.
80 ഡി വകുപ്പു പ്രകാരം വ്യക്തിയുടെ കുടുംബത്തിന്റെയും പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് അല്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കുന്ന സംഖ്യയ്ക്ക് 25,000 രൂപ വരെയാണു കിഴിവ്. 60 തികഞ്ഞ മുതിർന്ന പൗരൻ ആണെങ്കിൽ 50,000 രൂപ. മാതാപിതാക്കളുടെ ആരോഗ്യ ഇൻഷുറൻസിന് മറ്റൊരു 25,000 രൂപ കിഴിവു ലഭിക്കും.
60 തികഞ്ഞ മുതിർന്ന പൗരന്മാരാണെങ്കിൽ കിഴിവ് 50,000 രൂപ വരെ. പ്രിവന്റീവ് ചെക്കപ്പിന് പരമാവധി കിഴിവ് 5,000 രൂപയാണ് രണ്ടു കേസിലും. സ്വന്തംപേരിലോ കുടുംബത്തിന്റെയോ മാതാപിതാക്കളുടെയോ പേരിലോ ഇൻഷുറൻസ് ഇല്ലെങ്കിൽ അവരുടെ മെഡിക്കൽ ചെലവിന് പരമാവധി 50,000 രൂപ വരെ കിഴിവു ലഭിക്കും. ഒന്നിലധികം വർഷത്തേക്കുള്ള പ്രീമിയമാണെങ്കിൽ ആനുപാതികമായുള്ള കിഴിവിനും വകുപ്പുണ്ട്.

ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ

English Summery: Know More About 80C

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com