ADVERTISEMENT

കോവിഡ് വൈറസ് രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യ ശീലം വര്‍ധിപ്പിച്ചോ? വീട്ടു ചെലവുകള്‍ കുറച്ചോ? ലോക്ഡൗണ്‍ കാലത്തെ ജനങ്ങളുടെ സാമ്പത്തിക പെരുമാറ്റം അത്തരം ഒരു വസ്തുത ശരിവയ്ക്കുന്നുവെന്ന് എസ് ബി ഐ ഗവേഷണ വിഭാഗം. ഇക്കാലത്ത് സമ്പാദ്യത്തിലും ബാങ്ക് നിക്ഷേപങ്ങളിലും വര്‍ധനയുണ്ടായതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ലോക്ഡൗണിന്റെ അഞ്ച് ഘട്ടങ്ങളേയും പഠനവിധേയമാക്കിയുള്ളതാണ് എസ് ബി ഐ ഗവേഷണം. ഇതില്‍ ആദ്യഘട്ടത്തില്‍ ബാങ്ക് നിക്ഷേപനിരക്കില്‍ വലിയ തോതില്‍ വര്‍ധനയുണ്ടായി. രണ്ടാം ഘട്ടത്തില്‍ ഇത് 25 ശതമാനം കുറഞ്ഞുവെങ്കിലും ഡിപ്പോസിറ്റ് നിരക്ക് ആശാവഹമായിരുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ ഡിപ്പോസിറ്റ് വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആയി. അപ്പോഴേയ്ക്കും ജനങ്ങള്‍ ലോക്ഡൗണ്‍ ഒരു സ്ഥിരം പ്രതിഭാസമായി അംഗീകരിച്ചിരുന്നു. പിന്നീട് സാധരണ പോലെ ജീവിക്കാന്‍ ശ്രമിക്കുക എന്ന സാധ്യതയേ ഉള്ളു. അതോടെ സമ്പാദ്യം ചെലവ് കൂട്ടാന്‍ ഉപയോഗിച്ച് തുടങ്ങി. എന്നിരുന്നാലും നിലവിലെ റിസ്‌ക് കണക്കിലെടുത്ത് 'പിടിച്ചാണ്' ചെലവ് കൂട്ടിയത്.

നാലാം ഘട്ടത്തില്‍ നിക്ഷേപം വീണ്ടും ഉയര്‍ന്നു. അതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത് നാലാം ഘട്ടത്തില്‍ പല കാരണങ്ങള്‍ക്കൊണ്ട് ചെലവാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിഴലിക്കുകയും അതുകൊണ്ട് ഈ തുക നിക്ഷേപമാക്കി മാറ്റുകയും ചെയ്തുവെന്നതാണ്. പ്രധാനപ്പെട്ട പല ഉത്പന്നങ്ങളും സാമൂഹിക അകലം എന്ന കടമ്പയില്‍ തട്ടി ലഭിക്കാതാവുകയും ചെയ്തു. ഇതായിരുന്നു ഈ അനിശ്ചിതത്വത്തിന്റെ പ്രധാന കാരണം. ഇപ്പോള്‍ നിലവിലുളള അഞ്ചാം ഘട്ടത്തിലും ഇതേ നിലയിലുള്ള ഉപഭോക്തൃ വികാരം തുടരുമെന്നു തന്നെയാണ് എസ് ബി ഐ പഠനം പറയുന്നത്. ലോക്ഡൗണിന്റെ  ഒന്ന്, നാല് ഘട്ടങ്ങളില്‍ വായ്പ
(അഡ്വാന്‍സ്)യും ഉയര്‍ന്നു. ഇതില്‍ ഒന്നാം ഘട്ടത്തിലെ ഉയര്‍ച്ച യാഥാര്‍ഥത്തിലുള്ളതാണ്. കമ്പനികള്‍ ഉപയോഗിക്കാതെ കിടന്ന ഫണ്ടുകള്‍ പിന്‍വലിച്ചു. നാലാം ഘട്ടത്തിലെ അഡ്വാന്‍് വര്‍ധനവിന് പ്രധാന കാരണം പലിശ നിരക്കിലെ കുറവാണെന്നാണ് കണ്ടെത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com