ADVERTISEMENT

എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ടില്‍ നിന്നുള്ള ക്ലെയിമുകള്‍ക്ക് അതാത് ഓഫീസ് പരിധിയില്‍ നിന്ന്് അപേക്ഷ നല്‍കിയിരിക്കണമെന്ന വ്യവസ്ഥയില്‍ ഇ പി എഫ് ഒ മാറ്റം വരുത്തി. ഇനി മുതല്‍ ഭൂമിശാസ്്ത്രപരമായ വ്യത്യാസമില്ലാതെ അംഗങ്ങള്‍ക്ക് പ്രോവിഡണ്ട് ഫണ്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ലൈനായി  നല്‍കാം. പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇത് അനുയോജ്യമായ റീജിയണല്‍ ഓഫീസിന് കൈമാറും. രാജ്യത്ത് എവിടെ നിന്നുള്ള ഓണ്‍ലൈന്‍ അപേക്ഷയായാലും ഏതെങ്കിലും റീജിയണല്‍ ഓഫിസിന് കൈകാര്യം ചെയ്യാന്‍ ഇ പി എഫ് ഒ യെ പുതിയ നിര്‍ദേശം പ്രാപ്തമാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.  പ്രോവിഡണ്ട് ഫണ്ട്, പി എഫ് പെന്‍ഷന്‍,ഭാഗീകമായ ഫണ്ട് പിന്‍വലിക്കല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ആവശ്യങ്ങളെല്ലാം എവിടെ വേണമെങ്കിലും പ്രോസസ് ചെയ്യാം. കോവിഡ് രോഗ ബാധ കുറവില്ലാതെ തുടരുകയും അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൂതിയ തീരുമാനം. നിലവില്‍ 135 പി എഫ് റീജിയണല്‍ ഓഫീസുകള്‍ റെഡ് സോണിലാണ്. ഇവിടെ സ്റ്റാഫുകള്‍ എത്താത്തതിനാലോ കുറവുള്ളതിനാലോ പി എഫ് ക്ലെയിം അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഇതിന് പരിഹാരം എന്ന നിലയിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

 English SummeryProvident Fund Claim Settlement will Become Faster

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com