പേടിഎം വഴി ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും അവസരം

HIGHLIGHTS
  • എംഎംടിസി-പിഎഎംപിയുമായി സഹകരിച്ചാണ് പുതിയ ചുവടു വെപ്പ്
gold
SHARE

പുതു തലമുറയിലെ നിക്ഷേപകര്‍ക്ക് കുറഞ്ഞ ചെലവിൽ സ്മാര്‍ട്ടായി സ്വർണത്തിൽ നിക്ഷേപിക്കാനവസരം. ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎം, എംഎംടിസി-പിഎഎംപിയുമായി സഹകരിച്ചാണ് വീട്ടിലിരുന്ന് സുരക്ഷിതമായി സ്വര്‍ണം വാങ്ങാനും സ്റ്റോര്‍ ചെയ്യാനും വില്‍ക്കാനുമായി സൗകര്യമൊരുക്കുന്നത്.

ഉപഭോക്താവിന് ഇനി 99.99 ശതമാനം പരിശുദ്ധമായ സ്വര്‍ണം ഒരു രൂപയ്ക്കു മുതല്‍ സ്വന്തമാക്കി സൗജന്യമായി ഇന്‍ഷുര്‍ ചെയ്ത നിലവറയില്‍ സ്റ്റോര്‍ ചെയ്യാം. ഇന്ത്യന്‍ സ്വര്‍ണ വിപണി ഡിജിറ്റലിലേക്ക് മാറുമ്പോൾ മികച്ച നേട്ടമുണ്ടാക്കാൻ ഒന്നിലധികം സ്വര്‍ണ സംരക്ഷണ പദ്ധതികളും പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.

പേടിഎം വഴി സ്വര്‍ണം വാങ്ങാൻ:

∙പേടിഎം ആപ്പിലേക്ക് ലോഗിന്‍ ചെയ്ത് ''ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്'' ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക

∙''പേടിഎം ഗോള്‍ഡ്'' ഐക്കണില്‍ ക്ലിക്ക് ചെയ്യുക. രൂപയിലോ (തുക) തൂക്കത്തിലോ (ഗ്രാമില്‍) നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാം.

∙ഇഷ്ടമുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുള്ള ബട്ടണില്‍ ടാപ്പ് ചെയ്യാം. ആപ്പ് സ്വര്‍ണത്തിന്റെ ഗ്രാമിലുള്ള വില കാണിക്കും. മൂന്നു ശതമാനം ജിഎസ്ടി ഉള്‍പ്പടെയാണ് വില.

∙പേയ്‌മെന്റ് രീതി തെരഞ്ഞെടുക്കുക-യുപിഐ, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ പേടിഎം വാലറ്റ് എന്നിവയെല്ലാം ലഭ്യമാണ്. പേയ്‌മെന്റ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സ്വര്‍ണം ലോക്കറിലേക്ക് കൂട്ടിചേര്‍ക്കും. നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറിലേക്കും ഇമെയില്‍ ഐഡിയിലേക്കും ഉറപ്പാക്കല്‍ സന്ദേശം ലഭിക്കും.

ആപ്പില്‍ സ്വര്‍ണം വില്‍ക്കാനുള്ള മാര്‍ഗം:

∙പേടിഎമ്മിലേക്ക് ലോഗിന്‍ ചെയ്ത് ''ഗോള്‍ഡ്'' ഐക്കണ്‍ തെരഞ്ഞെടുക്കുക

∙പേജിന്റെ ഏറ്റവും മുകളിലുള്ള ''സെല്‍'' (വില്‍ക്കുക) സെലക്റ്റ് ചെയ്യുക

∙പേടിഎമ്മില്‍ ശേഖരിച്ചിട്ടുള്ള സ്വര്‍ണം രൂപയിലോ ഗ്രാമിലോ വില്‍ക്കാനുണ്ടെന്ന് ഓഫര്‍ ചെയ്യുക. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് 0.1 ഗ്രാമിലോ 1 രൂപയ്‌ക്കോ അതിനു മുകളിലോ ഓഫര്‍ ചെയ്യാം.

∙വില്‍ക്കാന്‍ താല്‍പര്യമുള്ള മാര്‍ഗം തെരഞ്ഞെടുത്ത് ഇടപാടിനായി ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും നല്‍കുക.

∙72 മണിക്കൂറിനകം നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യും.

English Summery:Buy and Sell Gold through Paytm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA