ADVERTISEMENT

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക വാര്‍ഷാവസാനത്തില്‍ ചെയ്ത് തീര്‍ക്കേണ്ട പാന്‍- ആധാര്‍ ബന്ധിപ്പിക്കല്‍, ടാക്‌സ് സേവിംഗ് നിക്ഷേപങ്ങള്‍ ഇവയൊന്നും സമയബന്ധിതതമായി നടപ്പാക്കാന്‍ ആയില്ല. ഈ സാഹചര്യത്തിലാണ് ജൂണിലേക്ക് ഇവ നീട്ടി നല്‍കിയത്. 2020  ജൂണ്‍ 30 ന് മുമ്പ് നിര്‍ബന്ധമായും നമ്മള്‍ ചെയ്ത് തീര്‍ക്കേണ്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.

പാന്‍- ആധാര്‍ ബന്ധിപ്പിക്കല്‍

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസം നേരത്തെ മാര്‍ച്ച് 31 ആയിരുന്നു. ഇതാണ് പിന്നീട് ജൂണിലേക്ക് നീട്ടിയത്. ഇതിനകം ഈ കാര്‍ഡുകള്‍ പരസ്പരം ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് തന്നെ അസാധുവാകും. അതോടെ പാന്‍ നമ്പര്‍ എഴുതി നല്‍കേണ്ട പല സാമ്പത്തിക പ്രവര്‍ത്തനങ്ങളും  ആദായ നികുതി റിട്ടേണ്‍ അടക്കമുള്ള പലതും ചെയ്യാന്‍ കഴിയാതെയാകും.

ചെറുകിട സമ്പാദ്യ നിക്ഷേപങ്ങള്‍

ചെറുകിട സമ്പാദ്യ നിക്ഷേപങ്ങളായ പബ്ലിക് പ്രോവിഡണ്ട് ഫണ്ട്, സുകന്യ സമൃദ്ധി യോജന തുടങ്ങയവയില്‍ ഒരോ വര്‍ഷവും നിശ്ചിത സംഖ്യ നിക്ഷേപിച്ചിരിക്കണമെന്നുണ്ട്. അല്ലെങ്കില്‍ അക്കൗണ്ട് തന്നെ മരവിക്കപ്പെടും. ഇങ്ങനെയുള്ള ചെറു നിക്ഷേപകള്‍ക്കുള്ള  സമയ പരിധി ജൂണ്‍ 30 ന് അവസാനിക്കും. 2019-20 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള നിക്ഷേപ തീയതി നേരത്തെ മാര്‍ച്ച് 31 നാണ് അവസാനിക്കേണ്ടി ഇരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇത് നീട്ടി നല്‍കുകയായിരുന്നു.

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ നിക്ഷേപ പദ്ധതിയായ എസ് എസ് വൈയും, പി പി എഫും മാര്‍ച്ച് 31 കാലാവധി എത്തിയതാണെങ്കിലും ജൂണ്‍ 30 വരെ അപേക്ഷിക്കാം. തപാല്‍ വകുപ്പ് തീയതി നീട്ടിക്കൊണ്ട് പത്രകുറിപ്പ് ഇറക്കിയിട്ടുണ്ട്.

മുതിര്‍ന്ന പൗരന്‍മാര്‍

2020 ,ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞവര്‍ക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നേട്ടം ലഭിക്കുന്ന സീനിയര്‍ സിറ്റിസണ്‍  സ്‌കീമില്‍ നിക്ഷേപിക്കാനുള്ള അവസരം ജൂണ്‍ 30 ലേക്ക് നീട്ടിയിട്ടുണ്ട്. രണ്ട് മാസം രാജ്യം അടഞ്ഞ കിടന്നതിനെ തുടര്‍ന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതിനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. ഇതൊഴിവാക്കാനാണ് തീയതി നീട്ടി നല്‍കിയത്.

നികുതി ഇളവിനുള്ള നിക്ഷേപം

2019-20 വര്‍ഷത്തേയ്ക്ക് നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപത്തിനുള്ള സമയപരിധി മാര്‍ച്ച് 31 ന് അവസാനിക്കേണ്ടതായിരുന്നു. സെക്ഷന്‍ 80 സി, 80 ഡി അനുസരിച്ചുള്ള ഇന്‍ഷൂറന്‍സ് അടക്കമുള്ള നികുതി ഇളവിന് അര്‍ഹതയുള്ള നിക്ഷേപങ്ങള്‍ക്കുള്ള സമയപരിധി ജൂണ്‍ 30 ന് അവസാനിക്കുകയാണ്.

ഐ ടി ആര്‍ സമര്‍പ്പിക്കൽ

2018-19 ലെ വൈകിയുളള ഐ ടി ആര്‍ സമര്‍പ്പിക്കുന്നതിനുള്ള അന്തിമ തീയതിയും ജൂണ്‍ 30 ആണ്. നിശ്ചിത ദിവസത്തിനകം ഇത് നല്‍കിയില്ലെങ്കില്‍ 2018-19 വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ പിന്നീട് സമര്‍പ്പിക്കാനാകാതെ വന്നേയ്ക്കാം.

English Summery: 6 Financial Things You Should Do Before June 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com