മറക്കരുത്, ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി 30 ദിവസം കൂടി

Income Tax-Jan.indd
SHARE

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള അവസാന തീയതി വീണ്ടും നീട്ടിയ കാര്യം ഇത്തവണ മറന്നാൽ പണികിട്ടിയേക്കും. ജൂണ്‍ 30 വരെയായിരുന്നു ആദ്യം നീട്ടി നല്‍കിയിരുന്നത്. കഴിഞ്ഞയാഴ്ച വീണ്ടും ജൂലായ് 31 വരെ റിട്ടേണ്‍ നൽകാനുള്ള തിയതി നീട്ടിയിട്ടുണ്ട്. കോവിഡ് വൈറസ് ബാധ രൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് തീയതി വീണ്ടും നീട്ടി നല്‍കിയത്.
റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയ സ്ഥിതിയ്ക്ക് നികുതി ഇളവിനുള്ള നിക്ഷേപങ്ങളുടെ അവസാന തീയതിയും ജൂലായ് 31 ആക്കി ദീര്‍ഘിപ്പിച്ചു. സെക്ഷന്‍ 80 സി യിലുള്ള എല്‍ ഐ സി, പിപിഎഫ്, എന്‍ എസ് സി, 80 ഡിയിലുള്ള മെഡിക്ലെയിം, 80 ജി യിലുള്ള സംഭാവന എല്ലാം ഇതില്‍ വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA